ഈശ്വരനിലുള്ള രണ്ട് സത്തകളാണല്ലോ ഇച്ഛാശക്തിയും സാക്ഷാത്കാരശക്തിയും. പാരമാര്‍ത്ഥികസത്തയായ അച്ഛനില്‍നിന്ന് ഇച്ഛാരൂപത്തിലുള്ള ബീജത്തെ കൈകൊണ്ട് അവിടത്തെ സാക്ഷാത്കാരശക്തിയായ അമ്മ, വ്യാവഹാരികസത്തയായ ഈ പ്രകൃതിയായി പരിണമിക്കുകയായിരുന്നു. കാലാതീതനായ പുരുഷനെ ഒരു രൂപത്തില്‍ ആക്കുന്നത്, ഈശ്വരനിലുള്ള സ്ത്രീത്വമാണ്. അതിലെ പരിമിതികള്‍ കടന്ന്, ഇച്ഛയായ ആത്മാവിനാല്‍ നിറയ്ക്കുന്നത് ഈശ്വരനിലെ പുരുഷഭാവമാണ്. അതിനെയാണ് ഈ സംസ്കൃതി ശിവനും പാര്‍വ്വതിയുമായി കാണുന്നതെന്ന് ഇതിനകം സൂചിപ്പിച്ചല്ലോ?
കാലാതീതനായ പുരുഷനെ ഒരു രൂപത്തില്‍ ആക്കുന്നത്, ഈശ്വരനിലുള്ള സ്ത്രീത്വമാണ്. അതിലെ പരിമിതികള്‍ കടന്ന്, ഇച്ഛയായ ആത്മാവിനാല്‍ നിറയ്ക്കുന്നത് ഈശ്വരനിലെ പുരുഷഭാവമാണ്. അതിനെയാണ് ഈ സംസ്കൃതി ശിവനും പാര്‍വ്വതിയുമായി കാണുന്നതെന്ന് ഇതിനകം സൂചിപ്പിച്ചല്ലോ?
ഇവിടെയുള്ള മണ്‍തരിമാത്രമല്ല അങ്ങ് അകലെയുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും അടങ്ങിയ ഈ ബ്രഹ്മാണ്ഡം മുഴുവന്‍, ആ രണ്ട് ഈശ്വരസത്തകള്‍ സംയോജിച്ച് ഉണ്ടാക്കിയെടുത്തതാണ്. പ്രകൃതിയും പുരുഷനുമായി ചേര്‍ന്നുനില്‍ക്കുന്ന പൂര്‍ണതയിലുള്ള ഈശ്വരന്റെ ആ ഭാവത്തെയാണ്, പകുതി ശിവനും പകുതി ശക്തിയുമായ അര്‍ദ്ധനാരീശ്വരനായും ശിവലിംഗമായും നമ്മള് ആരാധിക്കുന്നത്. ഇതിലൂടെ ഭഗവാന് വെളിവാക്കുന്നത് പ്രകൃതി ഈശ്വരന്റെ തന്നെ അവിഭാജ്യഘടകമാണെന്നും അവര്‍ ഭിന്നിച്ചല്ല ഇവിടെ വര്‍ത്തിക്കുന്നതെന്നുമാണ്.
സൃഷ്ടിയിലെ വലിയ രഹസ്യങ്ങള്‍, ഈ ബിംബകല്പനകള്ക്ക് പിന്നിലുണ്ട്. അതില്‍ പ്രധാനമായത്, ലോകത്തെ സൃഷ്ടിക്കുവാനായി ഈശ്വരന് ഏകമായ തന്റെ സത്തയെ പകുക്കുകയായിരുന്നു എന്നതാണ്. ‘പകുത്തു’ എന്നുപറഞ്ഞാല്‍ സൃഷ്ടി നടത്തുവാനുള്ള തന്റെ കഴിവിനെയാണ് അദ്ദേഹം രണ്ടാമത്തേതായി പുറത്തെടുത്തതെന്നാണ് അര്‍ത്ഥമാക്കുന്നത്. ആ ഈശ്വരശക്തികളാണ് പുരുഷനായും സ്ത്രീയായും ഇവിടെ വ്യവഹരിക്കുന്നത്. ഒന്നില്‍ ഇച്ഛയുടെ ശക്തിയും, മറ്റേതില്‍ ആ ഇച്ഛയ്ക്ക് അനുസരിച്ച് അതിനെ ഉണ്ടാക്കിയെടുക്കുന്ന, സാക്ഷാത്കാരശക്തിയുമാണ്. അതുകൊണ്ടാണ് ഇവിടെ സൃഷ്ടി സംഭവിക്കണമെങ്കില്‍ സ്ത്രീ പുരുഷന്മാരായ അവര്‍ ഒന്നിക്കേണ്ടി വരുന്നത്.
ആ രണ്ട് ഈശ്വരസത്തകളും രണ്ട് പ്രബലങ്ങളായ ജീവിതരീതികളെയാണ് ഭാരതത്തില്‍ സൃഷ്ടിച്ചത്. പുരുഷസത്തയുടെ ജീവിതരീതി വിദ്യയുടെതായിരുന്നു. അതാണ് ആദ്ധ്യത്മിക വഴിയായി, സംന്യാസമായി പുരോഗമിച്ചത്. പ്രകൃതിയുടെ ജീവിതരീതി അവിദ്യയുടെതായിരുന്നു. അതാണ് ലൗകികമായി, അല്ലെങ്കില്‍ സംന്യാസേതര ജീവിതങ്ങളായി പുരോഗമിച്ചത്. ഇത് രണ്ടിനേയും ഒന്നിപ്പിച്ചാണ് പൂര്‍വികര്‍ ജീവിതത്തെ ക്രമീകരിച്ചത്. അങ്ങനെയാണ് ബ്രഹ്മചര്യവും ഗാര്‍ഹസ്ഥ്യവും വാനപ്രസ്ഥവും സംന്യാസവുമായി ഹൈന്ദവജീവിതങ്ങള്‍ ചിട്ടപ്പെട്ടത്. ഈ മാറിയ കാലത്തും ഉപനിഷത്ത് മുന്നോട്ട് വയ്ക്കുന്നത് അതേ വഴിയെയാണ്. വിദ്യയേയും അവിദ്യയേയും ജീവിതത്തിന്റെ മര്‍മ്മം അറിഞ്ഞ് ഒന്നിപ്പിക്കണമെന്ന് മാത്രം.
അതിന് ശ്രമിക്കുമ്പോള്‍ ആദ്യം ഇല്ലാതാക്കേണ്ടത് വിദ്യയായ പുരുഷനും അവിദ്യയായ സ്ത്രീയ്ക്കും ഇടയിലുള്ള അകലമാണ്. ആ അകലത്തിലാണ് മനുഷ്യജീവിതത്തിന്റെ പൊരുളിരിക്കുന്നത്. സ്ത്രീയും പുരുഷനുമായ ഈശ്വരസത്തകള്‍ ഒന്നിന്റെ ഭാഗമായതിനാല്‍ ഇവര്‍ തങ്ങളിലുള്ള ആകര്‍ഷണവും സ്വാഭാവികമാണ്. അങ്ങനെ അവര്‍ ഒന്നിക്കുമ്പോള്‍, പ്രകൃതി ഒന്നുകൊണ്ട് ശരീരത്തെയും മറ്റേതു കൊണ്ട് ആത്മാവിനെയും നല്കി, ഒരു പുതിയ സൃഷ്ടിയെ സംഭവിപ്പിക്കുന്നു. അവിടെ വ്യാവഹാരികതലത്തിലുള്ള പുരുഷന് ശരീരംകൊണ്ട് നല്കപ്പെടുന്നത് സൃഷ്ടി നടത്തുവാനുള്ള ഇച്ഛയെയാണ്. അവനിലുള്ളതും, അവന് അറിയാത്തതുമായ പാരമാര്‍ത്ഥികസത്തയാണ് ആത്മാവിനെ അതില്‍ കൊണ്ട് വരുന്നത്. ശരീരങ്ങളില്‍ ഒതുങ്ങാത്ത ആ ഈശ്വരസത്തതന്നെയാണ് സ്ത്രീയേയും പ്രകാശിപ്പിക്കുന്നതെങ്കിലും, അവരില്‍ ഉണ്ടാക്കപ്പെടുന്ന സൃഷ്ടിയിലേക്ക് പാരമാര്‍ത്ഥികമായ തലത്തെ കൊണ്ടുവരുവാനുള്ള കഴിവ്, ആ ശരീരങ്ങള്‍ക്ക് പ്രകൃതി നല്‍കിയിട്ടില്ല. അത് ഉണ്ടായിരുന്നെങ്കില്‍ പുരുഷന്റെ സഹായമി ല്ലാതെ തന്നെ സൃഷ്ടിനടത്തുവാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമായിരുന്നു. എന്തെന്നാല്‍ ബീജരൂപത്തിലുള്ള ഒരു ‘ഇച്ഛ’ മാത്രമേ അതിന് വേണ്ടൂ. അത് കിട്ടികഴിഞ്ഞാല്‍ ബാക്കിയെല്ലാം സൃഷ്ടിച്ച് അതിനെ പൂര്‍ണ്ണരൂപത്തിലെത്തിക്കുവാനുള്ള കഴിവ് ഇപ്പോഴേ അവിടെയുണ്ട്.
സ്ത്രീ ശരീരങ്ങളില്‍ കൂടി, കാലത്തിന്റെ രണ്ട് തലങ്ങളാണ് സൃഷ്ടിക്കായി ഒരുമിപ്പിക്കപ്പെടുന്നത്, അവരിലുള്ള ആധിഭൗതികശക്തി കൊണ്ടാണ് തന്നിലെത്തിയ ഇച്ഛയ്ക്ക് വ്യക്തമായ ഒരു രൂപത്തെ നല്‍കുന്നത്. അതില്‍ പ്രാണശക്തി വ്യാപിപ്പിച്ച് അതിനെ ജീവസുറ്റ താക്കുന്നത്, അവരിലുള്ള ആധിദൈവികമായ ശക്തിയാണ്. എന്നാല്‍ കാലത്തിന്റെ മൂന്നാമത്തെ തലമായ ആദ്ധ്യാത്മികം വരേണ്ടത് പുറത്ത് നിന്നാണ്. അതാണ് പുരുഷനില്‍ നിന്ന് കിട്ടേണ്ടത്. ഇങ്ങനെ അവന്റെ ഇച്ഛയെ സ്വീകരിച്ച് സൃഷ്ടിക്കപ്പെടുന്ന ആ രൂപത്തില്‍ വ്യാവഹാരികമല്ലാത്ത ഈശ്വരന്റെ ഇച്ഛാശക്തികൂടി പ്രകാശിക്കുമ്പോഴാണ് എല്ലാ അര്‍ത്ഥത്തിലും ആ സൃഷ്ടി പൂര്‍ണതയെ പ്രാപി ക്കുന്നത്.
അങ്ങനെ ആ സൃഷ്ടി നിര്‍വ്വഹിക്കുവാനുള്ള ഇച്ഛയും, അതില്‍ ആത്മാവായി നിന്ന് പ്രകാ ശിക്കുന്ന ഈശ്വരേച്ഛയും ഒന്നായത് കൊ ണ്ടാണ് അവനേയും ഇവനേയും പുരുഷന് (പുരത്തില്‍, അഥവാ ശരീരമാകുന്ന കെട്ടിട ത്തില്‍ വാഴുന്നവന്) എന്ന് വിളിക്കുന്നത്. ഇവന് ഈ സൃഷ്ടിയുടെ ഭാഗമല്ല. അതേ സമയം സജീവമായ സാന്നിദ്ധ്യം കൊണ്ട് ഇതിന്റെ ഭാഗവുമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: