കംപ്യൂട്ടിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങളും ഇസ്രായേല്‍ സര്‍ക്കാരിനു നല്‍കാനുള്ള കമ്പനിയുടെ കരാറിനെതിരെ പ്രതിഷേധിച്ച 28 ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടു.
ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലെയും കമ്പനിയുടെ ഓഫീസുകളില്‍ ജീവനക്കാര്‍ കുത്തിയിരിപ്പ് നടത്തിയിരുന്നു. ഇനിയും അന്വേഷണം തുടരുകയും ആവശ്യമെങ്കില്‍ തുടര്‍ നടപടിയെടുക്കുകയും ചെയ്യുമെന്ന് ഗൂഗിളിന്റെ ഗ്ലോബല്‍ സെക്യൂരിറ്റി വൈസ് പ്രസിഡന്റ് ക്രിസ് റാക്കോ മുന്നറിയിപ്പു നല്കി.
പ്രൊജക്റ്റ് നിംബസ് – ഗൂഗിളും ആമസോണും കേന്ദ്രീകരിച്ചുള്ള ‘നോ ടെക് ഫോര്‍ അപാര്‍ത്തീഡ്’ എന്ന സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍, ഡാറ്റാ സെന്ററുകള്‍, മറ്റ് ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങള്‍ ഇസ്രായേല്‍ സര്‍ക്കാരിനും സൈന്യത്തിനും നല്‍കുന്നതിനുള്ള 1.2 ബില്യണ്‍ ഡോളറിന്റെ സംയുക്ത കരാറാണ് കമ്പനി ഒപ്പുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: