കോട്ടയം: എം.ജി.സ്ളോവേനിയന്‍ സംയുക്ത ഗവേഷണ കണ്ടെത്തലിന് പേറ്റന്റ് ലഭിച്ചു. ഇന്സുലേഷന് ആവശ്യത്തിനായി ഉപയോഗിക്കുന്ന പോളിമെര്‍ സംയുക്തങ്ങളുടെ വൈദ്യുതി പ്രസരണ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന കണ്ടെത്തലിന് മഹാത്മാ ഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് പേറ്റന്റ് .
സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്സിറ്റി നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജി ഡയറക്ടര്‍ കൂടിയായ സാബു തോമസിനൊപ്പം സ്ലൊവേനിയയിലെ ജോസഫ് സ്റ്റെഫാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.യൂറോസ് സ്വെല്ബര്, ഡോ.മിറന് മൊസേതിക്, ഡോ.പി. ഹരിനാരായണന് എന്നിവരും പഠനപങ്കാളികളായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ഓഫീസില്‍ 2014ലാണ് അപേക്ഷ നല്‍കിയത്.
വൈദ്യുതോപകരണങ്ങളുടെ നിര്‍മാണത്തില്‍തന്നെ വലിയ മാറ്റത്തിന് വഴിതെളിക്കാവുന്ന കണ്ടുപിടുത്തമാണിതെന്ന് പ്രഫ.സാബു തോമസ് പറഞ്ഞു. മെറ്റല്‍ ഫില്ലറുകളും ഗ്ലാസ് ഫൈബറുകളും അടങ്ങുന്ന പോളിമെര്‍ സംയുക്തങ്ങള്‍ ഇന്സുലേഷന് ഉപയോഗിക്കുന്നതുവഴി വൈദ്യുതി പ്രസരണ പ്രതിരോധം കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രസരണ നഷ്ടം ഒഴിവാക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: