കോഴിക്കോട്: വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപ പരാർശത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. റാണിയമ്മ പരാമർശത്തിനെതിരെയാണ് കോഴിക്കോട് റൂറൽ സൈബർ പോലീസാണ് സ്വമേധയ കേസെടുത്തത്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
വിനിൽ കുമാർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. റാണിയമ്മ പരാമർശം നടത്തി വ്യക്തിഹത്യ നടത്തി, സ്ഥാനാർത്ഥിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി എന്നതുൾപ്പെടെ എഫ്‌ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസവും സമാന രീതിയിൽ പരാതികൾ കോഴിക്കോട് സൈബർ പൊലീസിൽ ലഭിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ ഒമ്പതോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിട്ടുണ്ട്. അതേസമയം മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ കെ.കെ ശൈലജക്കെതിരെ പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വ്യക്തമാക്കി. ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് താന്‍ ആക്ഷേപം കേട്ടത്. ഉമ്മയില്ലേയെന്ന ചോദ്യം വരെ കേട്ടു. ഇപ്പോള്‍ സത്യം പുറത്ത് വന്നു. രാഷ്‌ട്രീയ നേട്ടത്തിന് മറ്റെന്തെങ്കിലും സംസാരിക്കട്ടെയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് പരാതി നല്‍കുന്നത്. വ്യക്തിപരമായി ആരോടും പ്രശ്‌നമില്ല. പൗരത്വഭേദഗതി നിയമത്തിലെ നിലപാട് അടക്കം രാഷ്‌ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുതന്നെയാണ് പോകുന്നത്. വിവാദങ്ങള്‍ എതിരായി വന്നെങ്കിലും തങ്ങള്‍ക്ക് അനുകൂലമായി തന്നെയാണ് ഭവിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: