കോഴിക്കോട് : വടക്കന്‍ കേരളത്തിലെ പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമവുമായി കേരള മുസ്ലിം കള്‍ച്ചറല്‍ സൊസൈറ്റി (കെഎംസിസി) . 190 വോട്ടര്‍മാരെ കഴിഞ്ഞ ഏഴിന് നാട്ടിലെത്തിച്ചതായി ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റ് ഇ.പി ഉബൈദുള്ള ഒരു മാധ്യമത്തോട് പറഞ്ഞു.
കോഴിക്കോട് ജില്ലാ ദുബായ് കെഎംസിസിയുടെ നേതൃത്വത്തില്‍ 122 പേര് ഇന്നലെ കോഴിക്കോട്ട് ഇറങ്ങി. ഇതില്‍ കൂടുതലും വടകര മണ്ഡലത്തിലെ വോട്ടര്‍മാരാണ്. വെള്ളിയാഴ്ച മുതല്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ വലിയ തിരക്കാണ്. റാഷ്ട്രീയപ്പാര്ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളാണ് മുഖ്യമായും ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട ടിക്കറ്റ് തരപ്പെടുത്തി കൊടുക്കുന്നത്. ചാര്‍ട്ട് ചെയ്തു പോലും വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ സംഘടനകള്‍ ശ്രമിക്കുന്നു.
കോഴിക്കോട് ജില്ലയില്‍ 35793 പ്രവാസി വോട്ടര്‍മാരാണ് ഉള്ളത്. വയനാട്ടില്‍ പതിനായിരത്തിനടുത്തും. ഇവരില്‍ കെഎംസിസിയില്‍ പെടുന്ന മിക്കവാറും പേര് വോട്ടെടുപ്പിന് കാലങ്ങളായി നാട്ടിലെത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: