ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഇനി നാലു നാള് കൂടി. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 1210 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.
കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി 26ന് വോട്ടെടുപ്പ് നടക്കും. ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങി ദേശീയ നേതാക്കളുടെ വലിയനിരയാണ് കേരളത്തിലേക്ക് ബിജെപി പ്രചാരണത്തിനായി ഇതിനകം എത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ബിജെപി ദേശീയ നേതാക്കള്‍ സംസ്ഥാനത്തെത്തും.
കേരളത്തില്‍ പരസ്പരം മത്സരിക്കുന്ന ഇടതു-വലതു മുന്നണികള്‍ കേരളം വിട്ടാല്‍ ഒറ്റക്കെട്ടാണെന്ന യാഥാര്‍ത്ഥ്യ ത്തെ ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കാനാവാത്ത അവസ്ഥയിലാണ് ഇരുമുന്നണികളും.
കര്‍ണാടകത്തിലെ ഉഡുപ്പി ചിക്മഗളൂരു, ഹസ്സന്, ദക്ഷിണ കന്നഡ, ചിത്രദുര്‍ഗ, തുമക്കൂറു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗര്‍, ബെംഗളൂരു റൂറല്‍, നോര്‍ത്ത്, സെന്‍ട്രല്‍, സൗത്ത്, കോളാര്‍, ചിക്കബല്ലാപുര്‍ എന്നീ 14 മണ്ഡലങ്ങളിലും അസമിലെ കരിംഗഞ്ച്, സില്‍ച്ചാര്‍, ദാരങ് ഉദല്‍ഗുഡി, നാഗോണ്‍, ദിഫു മണ്ഡലങ്ങളിലും 26ന് വോട്ടെടുപ്പ്.
ബിഹാറിലെ കിഷന്‍ഗഞ്ച്, കതിഹാര്‍, പുര്‍ണിയ, ഭഗാല്‍പുര്‍, ബാങ്ക, ഛത്തീസ്ഗഢിലെ രാജ്നന്ദഗാവ്, കാങ്കര്‍, മഹാസമുന്ദ്, മധ്യപ്രദേശിലെ ടിക്കംഗഡ്, ദാമോഹ്, ഖജുരാഹോ, സത്ന, റേവ, ഹോഷംഗബാദ്, ബേതുല്‍, മഹാരാഷ്ട്രയിലെ ബുല്‍ദാന, അകോല, അമരാവതി, വാര്‍ധ, യവത്മല്‍ വാഷിം, ഹിംഗോലി, നന്ദഡ്, പര്‍ഭാനി മണ്ഡലങ്ങളും 26ന് ജനവിധി രേഖപ്പെടുത്തും. മണിപ്പൂരിലെ ഔട്ടര്‍ മണിപ്പൂര്‍, തിപുരയിലെ ത്രിപുര ഈസ്റ്റ്, രാജസ്ഥാനിലെ ടോങ്ക് സവായ് മധോപുര്‍, അജ്മീര്‍, പാലി, ജോധ്പുര്‍, പാര്‍മര്‍, ജലോര്‍, ഉദയ്പുര്‍, ബന്‍സ്വാര, ചിറ്റോര്‍ഗഡ്, രാജ്സമന്ദ്, ഭില്‍വാര, കോട്ട, ബല്‍വാര്‍-ബാരന് എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും.
ഉത്തര്‍പ്രദേശിലെ അംറോഹ, മീറത്ത്, ബാഗ്പത്, ഗാസിയാബാദ്, ഗൗതംബുദ്ധ നഗര്‍, ബുലന്ദ്ഷഹര്‍, അലിഗഢ്, മഥുര, ബംഗാളിലെ ഡാര്‍ജിലിങ്, റായിഗഡ്, ബലൂര്‍ഘട്ട്, ജമ്മുകശ്മീരിലെ ജമ്മു എന്നിവിടങ്ങളിലും 26നാണ് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: