ഷുങ്ജു: തുഴച്ചില്‍(റോവിങ്) മത്സരത്തിന് പാരിസ് ഒളിംപിക്സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഭാരത താരമായി ബല്‍രാജ് പന്‍വാര്‍. ഏഷ്യന്‍ ആന്‍ഡ് ഓഷ്യാനിനാന് റോവിങ് ഒളംപിക് ക്വാളിഫിക്കേഷന്‍ റഗേറ്റയിലെ പുരുഷ സിംഗിള്‍സ് സ്കള്‍സില്‍ വെങ്കലം നേടിക്കൊണ്ടാണ് ബല്‍രാജ് പന്‍വര്‍ യോഗ്യത ഉറപ്പിച്ചത്.
കൊറിയയിലെ ഷുങ്ജുവില് നടന്ന മത്സരത്തിലായിരുന്നു ഭാരത താരത്തിന്റെ നേട്ടം. ഹാങ്ചൊ ഒളിംപിക്സില്‍ നേരിയ വ്യത്യാസത്തിലാണ് ബല്‍രാജിന് വെങ്കലമെഡല്‍ നഷ്ടമായത്. ഹീറ്റ്സില്‍ 7:17.87 മിനിറ്റില്‍ ഫിനിഷ് ചെയ്ത താരം സെമിയില്‍ 7:16.29 മിനിറ്റില്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയിരുന്നു.
ഇന്നലെ നടന്ന മത്സരത്തിലേക്കെത്തുമ്പോള്‍ താരം നില വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്. 7:01.27 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ബല്‍രാജ് മൂന്നാം സ്ഥാനക്കാരാനായത്. കസാഖ്സ്ഥാന്റെ വ്ലാഡിസ്ലാവ് യാകോവ്ലേവ്(6:59.46) ഒന്നാമതായപ്പോള്‍ ഇന്തോനേഷ്യയുടെ മെമോ(6:59.74) രണ്ടാമതായി ഫിനിഷ് ചെയ്തു. മത്സരത്തിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് പാരിസ് ഒളിംപ്കിസ് യോഗ്യത ഉറപ്പാക്കാനാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: