ന്യൂദല്‍ഹി: യുവത്വം രാഷ്‌ട്രത്തിനായ് എന്ന സന്ദേശമുയര്‍ത്തി യുവകൈരളി സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മത്സരത്തില്‍ ഗ്രേസ്‌ക്കള്‍കോട്ട എഫ്സി ജേതാക്കളായി. പരിശപ്പാട് എഫ്സിക്കാണ് രണ്ടാം സ്ഥാനം. വിജയികള്‍ക്ക് സത്യവതി കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. കുണാല്‍ കാഷ് അവാര്‍ഡും എവറോളിങ് ട്രോഫിയും സമ്മാനിച്ചു. യുവകൈരളി സൗഹൃദവേദി ഭാരവാഹികളായ അനഘ നന്ദാനത്ത്, ജെ. ശ്രീമാധവ്, ജി. അദൈ്വത്, വി.പി. ആദിത്യന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക