കൊല്ലം: ഒന്നാംഘട്ട വോട്ടെടുപ്പോടെ ഇന്‍ഡി മുന്നണിയുടെ എന്ജിന് തകര്‍ന്നു, ഇനി അതു പ്രവൃത്തിക്കില്ലെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. കൊല്ലം ലോക്സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊല്ലത്ത് നടത്തിയ റോഡ്ഷോയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തോടുള്ള ആര്‍ത്തിയാണ് ഇന്‍ഡി മുന്നണിയുടെ ലക്ഷ്യം. കാലാകാലങ്ങളായി രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു ഇവര്‍. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഡിഎംകെയുമെല്ലാം ഒരേ പാതയില്‍ സഞ്ചരിക്കുന്നവരാണ്. കൂട്ടാളികള്‍ എന്നു പറയുന്നതിലും നല്ലത് കള്ളക്കൂട്ടാളികള് എന്നു പറയുന്നതാണ്.
ഭാരതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണിവര്‍. 2004-2014 കാലഘട്ടത്തില്‍ ഇതേ മുന്നണി ഭാരതത്തെ കൊള്ളയടിച്ചു. ഇന്നത്തെ ഇന്‍ഡി മുന്നണി അന്ന് യുപിഎ ആയിരുന്നു. ഇന്‍ഡി മുന്നണിയിലെ പ്രധാന രണ്ടുകക്ഷികളുടെ നേതാക്കളായ രാഹുലും പിണറായിയും പരസ്പരം അഴിമതിക്കാരാണെന്ന് ആരോപിക്കുന്നു. ഇവരെല്ലാം ഒരേ കൂട്ടങ്ങളാണ്. 2024ലെ തെരഞ്ഞെടുപ്പില്‍ ഇന്‍ഡി മുന്നണിയെ ആദ്യം തോല്‍പ്പിക്കേണ്ടത് കേരളത്തിലാണ്. ഇവിടെയാണ് ഇവര്‍ കൂടുതല്‍ നാടകം കളിക്കുന്നത്. കേരളത്തിന്റെ വളര്‍ച്ചയെ ഇവര്‍ മുരടിപ്പിക്കുന്നു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാമതും നരേന്ദ്ര മോദി വരുമെന്ന് ഉറപ്പാണ്. കഴിഞ്ഞ പത്തുവര്‍ഷം വികസനം എന്തെന്ന് രാജ്യം കണ്ടു. ഇതിന്റെ തുടര്‍ച്ചയ്ക്കാണ് ഇത്തവണത്തെ വോട്ട്. സാധാരണക്കാരെ ലക്ഷ്യമിട്ട് നിരവധി വികസന പദ്ധതികളാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നത്.
എല്ലാ വീടുകളിലേക്കും വെള്ളം എത്തിക്കുന്ന ജല്‍ജീവന്‍ മിഷന് പ്രധാന പദ്ധതിയാണ്. എന്നാല്‍, ഇത് നടപ്പാക്കുന്നതില്‍ കേരളം വളരെ പിന്നോക്കമാണ്. ഇതുവരെ 51 ശതമാനം വീടുകളിലാണ് പദ്ധതി എത്തിയിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളില്‍ പദ്ധതി 100 ശതമാനം എത്തിയിരിക്കുന്നു.
കേന്ദ്രപദ്ധതികള്‍ അടിച്ചുമാറ്റി സ്വന്തം പേരിലാക്കുക മാത്രമാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റും ചെയ്യുന്നത്. ഇവര്‍ ജനോപകരപ്രദമായ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. പ്രധാനമന്ത്രി ആരെന്ന് നിശ്ചയമില്ലാത്ത ഇന്‍ഡി മുന്നണിയെ ജനങ്ങള്‍ വിശ്വസിക്കില്ല.
ഒരു കാലഘട്ടത്തില്‍ കശുവണ്ടിയുടെ തലസ്ഥാനമായിരുന്നു കൊല്ലം. എന്നാല്‍, ഇന്ന് 90 ശതമാനം ഫാക്ടറികളും അടച്ചു പൂട്ടി. നിരവധി മത്സ്യത്തൊഴിലാളികള്‍ ഉള്ള സ്ഥലമാണ് കൊല്ലം. എന്നാല്‍ ഇവരുടെ ഉന്നമനത്തിനായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മാറ്റം ആഗ്രഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ വികസനത്തിനായി ഇത്തവണ എന്‍ഡിഎയ്ക്ക് വോട്ടു ചെയ്യുമെന്നും അണ്ണാമലൈ പറഞ്ഞു.
കൊല്ലം ആശ്രാമം മൈതാനിയിലെ ഹെലിപ്പാഡില്‍ എത്തിയ അണ്ണാമലൈയെ ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ലോക്സഭ ഇന്‍ചാര്‍ജ് കെ. സോമന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് കടപ്പാക്കട സ്പോര്‍്ട്സ് ക്ലബിന് മുന്നില്‍ നിന്ന് അലങ്കരിച്ച തുറന്ന വാഹനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിനൊപ്പം അണ്ണാമലൈ റോഡ് ഷോ നടത്തി. ചിന്നക്കടയില്‍ സമാപിച്ച റോഡ് ഷോയില്‍ ഇരുചക്ര വാഹനങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. റോഡിനിരുവശങ്ങളിലും കാത്തു നിന്ന ജനങ്ങള്‍ പുഷ്പവൃഷ്ടിയോടെയാണ് ഇരുവരെയും സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: