ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അതിശക്തമായ മഴയില്‍ എണ്‍പതിലധികം പേര് മരിച്ചു.
കഴിഞ്ഞ ദിവസം മാത്രം 13 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എണ്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മൂവായിരത്തോളം വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും മിന്നലും തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാനിസ്ഥാനിലും ബലൂചിസ്ഥാനിലും കനത്ത മഴയാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: