ന്യൂദല്‍ഹി: റാഞ്ചിയില്‍ ഐ എന്‍ ഡി ഐ സഖ്യത്തിന്റെ ശക്തിപ്രകടന റാലിയില്‍ ആര്‍ജെഡി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഒരു ആര്‍ജെഡി പ്രവര്‍ത്തകന്റെ തലയ്ക്കു ഗുരുതര പരിക്കേറ്റു.
ജാര്‍ഖണ്ഡിലെ ചത്ര സീറ്റില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതാണ് സംഘര്‍ഷത്തിന് കാരണം. നേതാക്കള്‍ വേദിയിലിരിക്കെയാണ് കസേരകള്‍ വലിച്ചെറിഞ്ഞ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. നേതാക്കള്‍ ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്.
മുതിര്‍ന്ന നേതാക്കളായ എഎപി നേതാവ് സഞ്ജയ് സിംഗ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് തുടങ്ങിയര്‍ വേദിയിലുണ്ടായിരുന്നു.
മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ വേദിയില്‍ നുഴഞ്ഞുകയയെന്ന് ആര്‍ജെഡി നേതാവ് കെ.എന്‍. ത്രിപാഠി ആരോപിച്ചു. ഐ എന്‍ ഡി ഐ എ സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷം അവരുടെ ഐക്യമില്ലായ്മയുടെ തെളിവാണെന്നും ഇവര്‍ അധികാരത്തിലേറിയാല്‍ പരസ്പരം തമ്മിലടിച്ച് രാജ്യത്തെ നശിപ്പിക്കുമെന്നും ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: