സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഒറ്റത്തവണ നിക്ഷേപ പദ്ധതിയായ മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന് വ്യാപകമായ സ്വീകാര്യത. സ്ഥിര പലിശ നിരക്കില്‍ രണ്ട് വര്‍ഷത്തേക്ക് സ്ത്രീകളുടെയോ പെണ്‍കുട്ടികളുടെയോ പേരില്‍ നിശ്ചിത തുക പോസ്റ്റ് ഓഫീസുകളില്‍
നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. സ്ത്രീകള്‍ക്ക് സ്വന്തമായും മൈനറായ പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാവിനും പദ്ധതിയില്‍ ചേരാം. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം 100ന്റെ ഗുണിതങ്ങളായി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. രണ്ട് വര്‍ഷത്തെ കാലയളവാണെങ്കിലും ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 40 ശതമാനം വരെ പിന്‍വലിക്കാം.
നിക്ഷേപകര്‍ക്ക് 7.5 ശതമാനം പലിശ ലഭിക്കും. ഇത് കാലയളവിന് ശേഷം പിന്‍വലിക്കാം. വേണ്ടിവന്നാല്‍ ആറ് മാസത്തിന് ശേഷം ക്ലോസ് ചെയ്യാം. അത്തരം സന്ദര്‍ഭങ്ങളില്‍, 5.5 ശതമാനം പലിശ നിരക്ക് ബാധകമാണ്. അക്കൗണ്ട് ഉടമ മരിച്ചാലും രക്ഷിതാവ് മരിച്ചാലും മുഴുവന്‍ നിക്ഷേപ തുകയും അതിന്റെ പലിശയും ലഭിക്കും.ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 80 സി അനുസരിച്ചുള്ള നികുതി ഇളവുകള്‍ പദ്ധതിക്ക് ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: