Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജാതിക്കതീതമായ സംഗീതവും; കൃഷ്ണയുടെ നുണകളും

എം ശശിശങ്കര്‍ by എം ശശിശങ്കര്‍
Apr 21, 2024, 06:24 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ബ്രിട്ടീഷ് ഭരണത്തിലും തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ശേഷവും രക്ഷാകര്‍തൃത്വം ഇല്ലാതെയായ ഈ വിഭാഗം നാടകത്തിലേക്കും സിനിമയിലേക്കും മറ്റും കടക്കുകയാണ് ഉïായത്. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറും തമിഴ്‌നാട്ടില്‍ ഉടനീളം കച്ചേരികള്‍ നടത്തിയിരുന്ന വ്യക്തിയുമായ എം. കെ. ത്യാഗരാജ ഭാഗവതര്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം. എംകെടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഭാഗവതര്‍ ബ്രാഹ്മണന്‍ ആയിരുന്നില്ല വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു. സംഗീതത്തിന്റെ പേരില്‍ ഇന്ത്യയില്‍ ആദ്യമായി ഭാരതരത്‌നം ലഭിച്ച ഗാനകോകിലം എം.എസ്. സുബ്ബലക്ഷ്മി, ഇശയ് വെള്ളാള സമുദായത്തില്‍പ്പെട്ട വ്യക്തിയാണ്. ഇവരെയാണ് ബ്രാഹ്മണ സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് ടി. എം. കൃഷ്ണ അധിക്ഷേപിച്ചത്

തമിഴ്‌നാട്ടിലെ കര്‍ണാടക സംഗീതം ബ്രാഹ്മണവിഭാഗത്തിന്റെ കുത്തകയൊന്നുമായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലൊക്കെ ഇശയ് വെള്ളാള സമുദായമാണ് കച്ചേരികള്‍ നടത്തിയിരുന്നത്. നൃത്തം ചെയ്തിരുന്ന ദേവദാസികള്‍ ഉള്‍പ്പെടെയുള്ള പല ഉപജാതികള്‍ക്ക് പൊതുവേ തമിഴ്‌നാട്ടില്‍ പറയുന്ന പേരാണ് ഇശൈ വെള്ളാളര്‍. ഇവര്‍ ക്ഷേത്രങ്ങളില്‍ പാട്ടും നൃത്തവുമൊക്ക അവതരിപ്പിച്ചിരുന്നവരാണ്. (ക്ഷേത്രങ്ങളില്‍ ബ്രാഹ്മണരെ മാത്രമേ പാടാന്‍ അനുവദിച്ചിരുന്നുള്ളൂ എന്നൊക്കെ ചിലര്‍ തള്ളുന്നുണ്ട്) പിന്നീട് നാടകങ്ങളിലേക്ക് കടന്നതും ഈ സമുദായമാണ്. പഴയ തമിഴ് നാടകങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് ചവിട്ടു ഹാര്‍മോണിയവുമായി രണ്ടു മൂന്ന് മണിക്കൂര്‍ കച്ചേരി നടത്തിയിരുന്നവരില്‍ ഭൂരിഭാഗവും അബ്രാഹ്മണരാണ്. കേരളത്തില്‍ നമ്മുടെ എം.ജി. ശ്രീകുമാറിന്റെ അച്ഛന്‍ മലബാര്‍ ഗോപാലന്‍ നായരൊക്കെ ഇങ്ങനെ നാടകത്തിന് മുന്‍പ് കച്ചേരി നടത്തിയവരാണ്.

ബ്രിട്ടീഷ് ഭരണത്തിലും തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ശേഷവും രക്ഷാകര്‍തൃത്വം ഇല്ലാതെയായ ഈ വിഭാഗം നാടകത്തിലേക്കും സിനിമയിലേക്കും മറ്റും കടക്കുകയാണ് ഉണ്ടായത്. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറും തമിഴ്‌നാട്ടില്‍ ഉടനീളം കച്ചേരികള്‍ നടത്തിയിരുന്ന വ്യക്തിയുമായ എം. കെ. ത്യാഗരാജ ഭാഗവതര്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം. എംകെടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഭാഗവതര്‍ ബ്രാഹ്മണന്‍ ആയിരുന്നില്ല, വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു. സംഗീതത്തിന്റെ പേരില്‍ ഇന്ത്യയില്‍ ആദ്യമായി ഭാരതരത്‌നം ലഭിച്ച ഗാനകോകിലം എം.എസ്. സുബ്ബലക്ഷ്മി, ഇശയ് വെള്ളാള സമുദായത്തില്‍പ്പെട്ട വ്യക്തിയാണ്. ഇവരെയാണ് ബ്രാഹ്മണ സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് ടി.എം. കൃഷ്ണ അധിക്ഷേപിച്ചത്.

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സദസ്യരും കേരളത്തില്‍ കര്‍ണാടക സംഗീതം പ്രചരിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയവരുമായ തഞ്ചാവൂര്‍ സഹോദരന്മാര്‍-പൊന്നയ്യ, ചിന്നയ്യാ, ശിവാനന്ദം വടിവേലു എന്നിവര്‍ ബ്രാഹ്മണരായിരുന്നില്ല. ഇസൈ വെള്ളാളര്‍ ആയിരുന്നു. സ്വാതിതിരുനാളും ബ്രാഹ്മണനല്ലല്ലോ.

ടി. എന്‍. രാജരത്‌നം പിള്ള, കുംഭകോണം രാജമാണിക്യം പിള്ള, വീണാ ധനമ്മാള്‍, ടി. ബൃന്ദ, ടി. മുക്ത, തിരുവാരൂര്‍ ഭക്തവത്സലം എസ്. സോമ സുന്ദരം എന്നിവര്‍ ഇസൈ വെള്ളാള സമുദായത്തില്‍ പെട്ട പ്രഗത്ഭ സംഗീതജ്ഞരാണ്.

കൃഷ്ണ പഠിപ്പിച്ച ശിഷ്യരില്‍ എത്ര ബ്രാഹ്‌ണേതരര്‍ ഉണ്ടെന്നു നോക്കുന്നത് കൗതുകകരമായിരിക്കും. അദ്ദേഹം കച്ചേരി നടത്തുമ്പോള്‍ ബ്രാഹ്മണേതരര്‍ ആയിട്ടുള്ള എത്രപേരെ പക്കമേളക്കാരായി വെക്കാറുണ്ട് എന്നതും.

കഴിഞ്ഞ പത്തു വര്‍ഷം ബ്രാഹ്മണ മേധാവിത്വം എന്നൊക്ക പറഞ്ഞു മദ്രാസ് മ്യൂസിക് അക്കാഡമിയെ ബഹിഷ്‌കരിച്ച കൃഷ്ണ എന്ന ഹിപ്പോക്രാറ്റ് അവര്‍ അവാര്‍ഡ് കൊടുത്തപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ സ്വീകരിക്കാന്‍ തയ്യാറായി. അതേസമയം അക്കാഡമിയില്‍ മാറ്റം മുകളില്‍ നിന്നു തുടങ്ങട്ടെ എന്നു പറഞ്ഞാണ് രഞ്ജിനി-ഗായത്രിമാര്‍ തങ്ങളുടെ അവസരങ്ങള്‍ വേണ്ടായെന്ന് വെച്ചത്.

ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ പാട്ടും നൃത്തവുമൊക്ക നടത്തിയിരുന്ന പരമ്പരാഗത സമുദായങ്ങള്‍ സിനിമയിലേക്ക് കടന്ന സമയത്താണ് തമിഴ്‌നാട്ടില്‍ ബ്രാഹ്മണര്‍ ഈ രംഗത്തേക്ക് കൂടുതലായി വരുന്നത്. എഴുപതുകളിലും എണ്‍പതുകളിലും ഇത് കൂടുതലായി കാണാം. സംഗീതം പഠിക്കാനോ കേള്‍ക്കാനോ ആരും സന്നദ്ധരാകാതിരുന്ന ഒരു കാലത്ത് പിന്നീട് ഈ സമൂഹം കര്‍ണാടക സംഗീതത്തിന്റെ രക്ഷാധികാരികള്‍ ആവുകയായിരുന്നു ഒരു കുടുംബത്തില്‍ ഒരാളെയെങ്കിലും സംഗീതം പഠിപ്പിക്കുക എന്ന രീതിയും തുടങ്ങി. കല്യാണത്തിനും മറ്റും കച്ചേരികള്‍ നടത്തി, സംഗീത സഭകള്‍ക്ക് പ്രോത്സാഹനം നല്‍കി, സംഗീതജ്ഞര്‍ക്ക് അവസരങ്ങള്‍ നല്‍കി. കര്‍ണാടക സംഗീതത്തിന് തമിഴ്‌നാട്ടില്‍ ഇന്ന് കാണുന്ന പ്രശസ്തിയുടെ പിന്നില്‍ ഈ സമുദായത്തിന്റെ പങ്ക് വലുതാണ്. ഈ കാലഘട്ടത്തിലൊന്നും മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഈ രംഗത്തേക്ക് വരാന്‍ യാതൊരു തടസ്സങ്ങളുമുണ്ടായിരുന്നില്ല. പലരും വന്നിട്ടുമുണ്ട്.

തഞ്ചാവൂര്‍ സഹോദരന്മാരുടെ ഗുരു സാക്ഷാല്‍ മുത്തുസ്വാമി ദീക്ഷിതരായിരുന്നു. പിന്നോക്കക്കാരിയായിരുന്ന എം. എസ്. സുബ്ബലക്ഷ്മിയെ പഠിപ്പിച്ചത് ശെമ്മാങ്കുടി ശ്രീനിവാസ അയ്യരാണ്. ക്രിസ്ത്യാനിയായ യേശുദാസ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാണ്.
കര്‍ണാടക സംഗീതം ഉപേക്ഷിച്ച് സിനിമയിലേക്കും രാഷ്‌ട്രീയ അധികാരത്തിലേക്കും ഇശയ് വെള്ളാള സമൂഹത്തെ നയിച്ചത് പെരിയാറിസ്റ്റുകളാണ്. വേണമെങ്കില്‍ ഒന്നാം പ്രതിയായി മുന്‍ മുഖ്യമന്ത്രിയും കലാകാരനും, ആ സമുദായ പ്രതിനിധിയുമായ കെ. കരുണാനിധിയുടെ നേരെയും വിരല്‍ ചൂണ്ടാം. അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഉള്ളവരെ ആരെയും അദ്ദേഹം കുലത്തൊഴിലായ സംഗീതം തൊഴിലാക്കാന്‍ അനുവദിച്ചതായി അറിവില്ല. ഇപ്പോള്‍ വിലപിക്കുന്നത് കൃഷ്ണയേപ്പോലുള്ള പെരിയാറിസ്റ്റുകളാണെന്നതാണ് രസം.
തമിഴ്‌നാട്ടില്‍ ഇപ്പോഴും നാദസ്വരവും തവിലും വായിക്കുന്നവരില്‍ ഭൂരിഭാഗവും ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരാണ്. അവരാണ് പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞിട്ടും ആ കലാരൂപത്തെ നൂറ്റാണ്ടുകളോളം നിലനിര്‍ത്തികൊണ്ടുവന്നത്. മറ്റുള്ളവര്‍ക്ക് ഈ കലകള്‍ പഠിക്കാന്‍ യാതൊരു തടസ്സവുമില്ല. പക്ഷേ അതുകൊണ്ട് ജീവിച്ചുപോകാന്‍ കഴിയാത്തതുകൊണ്ട് ആരും വരുന്നില്ല എന്നു മാത്രം. ഇനി ഇവിടെയും ഹെജിമണി തിയറിയുമായി ആരെങ്കിലും എത്തുമോ എന്നറിയില്ല.

ഭാരതത്തിലെ ഏതു കലാരൂപം നോക്കിയാലും ഏതെങ്കിലും ഒരു ജാതിയില്‍പ്പെട്ടവര്‍ അത് നിലനിര്‍ത്താന്‍ വേണ്ടി അവരുടെ ജീവിതം ഉഴിഞ്ഞുവച്ചതായി കാണാം. അവരെ ആദരിച്ചില്ലെങ്കിലും അധിക്ഷേപിക്കാതെയെങ്കിലും ഇരിക്കുക. അവരില്ലായിരുന്നെങ്കില്‍ കൃഷ്ണ എന്ന ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട സംഗീതജ്ഞന്‍ ഇപ്പോള്‍ ഉണ്ടാകുമായിരുന്നോയെന്ന് സംശയമാണ്. ഹെജിമണിയും കുലുക്കി നടക്കുന്നവര്‍ സ്വന്തം മക്കളെ സിനിമയും ഗാനമേളയും മിമിക്രിയും ഡി. ജെ. പാര്‍ട്ടിയും പോപ്പ് കണ്‍സര്‍ട്ടുമൊക്കെ കാണാന്‍ കൊണ്ടുപോകുന്ന പോലെ കച്ചേരികള്‍ക്ക് കൊണ്ടുപോകാറുണ്ടോ? സംഗീതം പഠിപ്പിക്കാറുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അത് സിനിമയില്‍ ചാന്‍സ് കിട്ടാന്‍ വേണ്ടിയല്ലേ?
കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും കച്ചേരി നടത്തി ഒരു സംഗീതജ്ഞനും ജീവിക്കാന്‍ കഴിയില്ല. കുട്ടികളെ സംഗീതം പഠിപ്പിച്ചാണ് പലരും കഴിയുന്നത്. അല്ലാത്തവര്‍ മറ്റു ജോലികള്‍ ചെയ്തും.

ബ്രാഹ്മണ ഫോബിയ ഉള്ളവര്‍ സ്വന്തം കുട്ടികളെ കുറച്ചെങ്കിലും സംഗീതം പഠിപ്പിക്കുക. കുറഞ്ഞ പക്ഷം ശാസ്ത്രീയ സംഗീതം ആസ്വദിക്കാനുള്ള പരിശീലനമെങ്കിലും നല്‍കുക. അത്രയെങ്കിലും ചെയ്ത് ആ കലാരൂപം നിലനിര്‍ത്താന്‍ സഹായിക്കുക. ഒപ്പം കലാകാരന്മാരെയും.

 

Tags: Carnatic musicT.M.KrishnaM.S.Subbalakshminon-caste musicM. K. Tyagaraja Bhagavatar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍: കര്‍ണാടക സംഗീതത്തിന്റെ മലയാളശ്രീ

രഞ്ജിനി-ഗായത്രി സഹോദരിമാര്‍ (ഇടത്ത്) ഹിന്ദു ദിനപത്രത്തിന്‍റെ ഡയറക്ടറും മദ്രാസ് മ്യൂസിക് അക്കാദമി അധ്യക്ഷനുമായ എന്‍. മുരളി
India

കര്‍ണ്ണാടകസംഗീതത്തിന്റെ വേരുകള്‍ സനാതനധര്‍മ്മത്തില്‍; അതിനെ നിഷേധിക്കുന്ന ടി.എം. കൃഷ്ണയ്‌ക്ക് പുരസ്കാരം നല്‍കിയതിന് പിന്നില്‍ മോദി വിരുദ്ധ ദിനപത്രം?

ടി.എം. കൃഷ്ണ (ഇടത്ത്) സംഗീതവിദുഷി എം.എസ്. സുബ്ബലക്ഷ്മി (വലത്ത്)
India

ടി.എം.കൃഷ്ണയ്‌ക്ക് സംഗീത കലാനിധി; സനാതനത്തെ തള്ളുന്ന ഒരു സംഗീതജ്ഞന് സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി നല്കണോ?

രവികിരണ്‍ (ഇടത്ത്) ടി.എം. കൃഷ്ണ (വലത്ത്)
India

ചിത്രവീണ രവികിരണ്‍ അവാര്‍ഡ് തിരിച്ചുനല്‍കി ടി.എം. കൃഷ്ണയ്‌ക്ക് മദ്രാസ് മ്യൂസിക് അക്കാദമി പുരസ്കാരം നല്‍കിയതിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു

India

‘സംഗീതം ഭഗവാന്‍ കൃഷ്ണനില്‍ നിന്നുള്ള ദൈവിക സമ്മാനം പാടുമ്പോള്‍ ഞാനല്ല ശ്രീകൃഷ്ണനാണ് പാടുന്നത്’

പുതിയ വാര്‍ത്തകള്‍

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

യുദ്ധത്തിലേക്ക് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട് ; ജോൺ ബ്രിട്ടാസ്

ചൈനയും പാകിസ്ഥാനെ കൈവിടുന്നോ? എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നുവെന്ന് പ്രസ്താവനയിറക്കി ചൈനീസ് വിദേശകാര്യ വക്താവ്

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

ഒറ്റയടിക്ക് പിഒകെയിലെ പാകിസ്ഥാൻ ബങ്കർ തകർത്ത് സൈന്യം : ഈ ദൃശ്യങ്ങൾ കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും

U.S. Senator JD Vance, who was recently picked as Republican presidential nominee Donald Trump's running mate, holds a rally in Glendale, Arizona, U.S. July 31, 2024.  REUTERS/Go Nakamura

ഇന്ത്യയോട് ആയുധം താഴെയിടാന്‍ അമേരിക്കയ്‌ക്ക് പറയാനാവില്ലെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്

പാകിസ്ഥാൻ സൈന്യത്തിൽ ഭിന്നത ; സൈനിക മേധാവി അസിം മുനീറിനെ പാക് സൈന്യം തന്നെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫുമായും സൈനിക മേധാവികളുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ഭീകര സംഭവത്തിനും ഉത്തരം നൽകാതെ ഇന്ത്യ വിട്ടിട്ടില്ല : ഇന്ത്യൻ സൈന്യത്തിനൊപ്പമെന്ന് മുകേഷ് അംബാനി

റാഫേൽ യുദ്ധവിമാനത്തെ പരിഹസിച്ചു ; യുപി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies