ചാരുംമൂട്: തെരഞ്ഞെടുപ്പിനു നാലുനാള്‍ ബാക്കി നില്‍ക്കേ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബൈജു കലാശാല അവസാനവട്ട സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ ജന്മനാട്ടിലിറങ്ങിയപ്പോള് അദ്ദേഹത്തിനു ലഭിച്ചത് ആവേശകരമായ സ്വീകരണങ്ങള്‍. ഇന്നലെ രാവിലെ വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില്‍ നിന്നും ആരംഭിച്ച സ്വീകരണ പരിപാടി ചാരുംമൂട് മണ്ഡലം, തെക്കേക്കര, മാവേലിക്കര മുന്സിപ്പാലിറ്റികടന്ന് തട്ടാരമ്പലത്ത് സമാപിക്കുപ്പോള് രാത്രി ഏറെ വൈകി.
ഓരോ സ്വീകരണ സ്ഥലങ്ങളിലും നൂറുക്കണക്കിനു പ്രവര്‍ത്തകരും, പ്രദേശത്തെ സ്ത്രീകളടക്കമുള്ള വീട്ടമ്മമാരും, കുട്ടികളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബൈജുകലാശാലയെ സ്വീകരിക്കാന്‍ എത്തിരിക്കുന്നു. ഭാരതം നരേന്ദ്ര മോദി നയിക്കുപ്പോള് അദ്ദേഹത്തിന്റെ കരങ്ങള്‍ക്കു കരുത്ത് പകരാനും മാവേലിക്കരയെ സമസ്ത മേഖലകളിലും വികസനം സാധ്യമാക്കുവാനും നമുക്കും ഒരു എംപി വേണമെന്ന തിരിച്ചറിവ് ഇവിടുത്തെ സാധാരണക്കാരായ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
അതിന്റെ ശുഭസൂചനയാണ് ഓരോ സ്ഥലങ്ങളിലും സ്വീകരണം ഏറ്റുവാങ്ങാന്‍ എത്തുപ്പോഴുള്ള ജനപങ്കാളിത്വം. വോട്ടു ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനമല്ല ഈ പ്രാവശ്യം എന്‍ഡിഎ മുന്നണി നടത്തുന്നതെന്നും ജയിക്കാനും അടുത്ത അഞ്ചു വര്‍ഷം കൊണ്ട് മാവേലിക്കര മണ്ഡലത്തിന്റെ മുഖഛായ മാറ്റാനും വേണ്ടിയുള്ളതാണെന്നും സ്ഥാനാര്‍ത്ഥി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയുള്ള മറുപടി പ്രസംഗങ്ങളില്‍ ബൈജു കലാശാല പറഞ്ഞു.
രാവിലെ 8.30 ന് കാഞ്ഞിരത്തുംമൂട്ടില്‍ നിന്നും ആരംഭിച്ച സ്വീകരണ പര്യടനം താളി രാടി, കന്നിമേല്‍, വാളച്ചാല്‍, വട്ടക്കാട്,ചൂനാട്, മണക്കാട് പുത്തന്‍ചന്ത, കരിമുളയ്ക്കല്‍ കൊല്ലശ്ശേരിമുക്ക്, പാലത്തും ,കടയ്ക്കത്തറ, കോട്ടമുക്ക് വഴി തെക്കേക്കരയിലെ വരേണിക്കല്‍, ചൂരല്ലൂര്‍, കുറത്തികാട്, പൊന്നേഴ, വാത്തികുളം, ഓലകെട്ടി, മുള്ളിക്കുളങ്ങര, ഉമ്പര്‍നാട്, കല്ലുമല വഴി അഞ്ചാഞ്ഞിലിമൂട്ടിലെത്തി. അവിടെ നിന്നും മാവേലിക്കരയിലെ പുന്നമൂട്, കൊട്ടാരം പറമ്പില്‍, റെയില്‍വേ സ്റ്റേഷന്, കാട്ടുവള്ളി, പതിയകാവ്, പ്രായിക്കര വഴി തട്ടാരമ്പലത്ത് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: