തിരുവനന്തപുരം: കേരളസര്‍ക്കാര്‍ കായിക താരങ്ങളെ അവഗണിക്കുന്നതായും അവര്‍ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലന്നും പ്രശസ്ത ലോംഗ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ്ജ്. ചെറിയ പ്രോത്സാഹനം പോലും നല്കാന് തയ്യാറാകുന്നില്ല. ഇതോടെ ഒരു ജോലി ലഭിക്കുന്നതിനു മാത്രമായി കായിക താരങ്ങളുടെ പ്രകടനമെന്നും അഞ്ജു പറഞ്ഞു. ഫിട്്ബോള് താരങ്ങള്‍, ക്ലബുകള്‍ എന്നിവയുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മറ്റ് സംസ്ഥാനങ്ങള്‍ കായികതാരങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ വേണ്ട പിന്തുണയും നല്കുന്നു. എല്ലാ മാസവും വിലയിരുത്തലുകളും നടക്കുന്നു. എന്നാല്‍ കേരളത്തില്‍ മീറ്റിംഗ് കൂടുന്നത് അന്താരാഷ്്രട മത്സരങ്ങള്‍ നടക്കുമ്പോള്‍ മാത്രം. കായിക മേഖലയെ പരിപുഷ്ടിപ്പെടുത്തുന്നതിനായി ഖേലോ ഇന്ത്യ വഴി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേരളത്തില്‍ ഇതൊന്നും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പത്ത് വര്‍ഷത്തിനു മുമ്പ് അന്താരാഷ്്രട മത്സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ ലഭിച്ചാല്‍ ആരും അത്രകാര്യമായി എടുക്കാറില്ല. ഇന്ന് അതല്ല സ്ഥിതി .മെഡലുമായി എത്തുന്നവരെപ്രധാനമ്രന്തി നേരിട്ടെത്തി സ്വീകരിക്കുന്നു.
2036ലെ ഒളിംമ്പിക്സിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് കൂടുതല്‍ മെഡലുകള്‍ ലഭിക്കുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ ഇതില്‍ അണിചേരിമ്പോള് കേരളം വേറിട്ട് നില്ക്കുന്നു. തിരുവനന്തപുരെത്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി കായിക രംഗെത്ത വികസനത്തിനു േവണ്ടിയുള്ള നിരവധി കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നുെണ്ടന്നും അഞ്ജു പറഞ്ഞു. ഫാദര്‍ വില്‍ഫ്രഡ്, കായികതാരം ലളിത, അനൂപ് ആന്റണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: