വണ്ടൂര്‍: വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംഘര്‍ഷം. മുസ്ലിം ലീഗിന്റെയും എംഎസ്എഫിന്റെയും കൊടി ഉപയോഗിച്ചതിനെ കെഎസ്യു എതിര്‍ത്തതാണ് സംഘര്‍ഷത്തിന് കാരണം. വണ്ടൂര്‍ ടാക്സി സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെഎസ്യു – എംഎസ്എഫ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി.
രാഹുലിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് കമ്മിറ്റി വണ്ടൂരില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിനിടെയാണ് സംഭവം. എ.പി. അനില്‍കുമാര്‍ എംഎല്‍എ അടക്കം പങ്കെടുത്ത യോഗത്തിനു ശേഷം രാത്രി എട്ടരയോടെ നടന്ന സംഗീതനിശയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിന്റെ കൊടി വീശിയത് കെഎസ്യു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
പരിപാടിക്ക് കൊടി ഉപയോഗിക്കേണ്ടതില്ലെന്ന ധാരണ എംഎസ്എഫ് പ്രവര്‍ത്തകര്‍ ലംഘിച്ചെന്നാണ് കെഎസ്യുവിന്റെ വിശദീകരണം. വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിനു ശേഷമായിരുന്നു സംഘര്‍ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: