Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനവികാരം എന്‍ഡിഎക്ക് അനുകൂലം; മോദി വീണ്ടും വരും: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 03:16 am IST
in Kerala

തിരുവനന്തപുരം: ജനവികാരം ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമാണെന്നും നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്നും സീറ്റുകള്‍ മുന്നൂറാണോ 400 ആണോ എന്നു മാത്രമേ അറിയേണ്ടതായി ഉള്ളുവെന്നും എസ്എന്‍ഡിപണ്ടി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നണ്ട്യൂസ് 18നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രം തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് ഗുണകരമാകുമെന്നും രാമനാമജപത്തിലൂടെ രാജ്യമൊട്ടാകെ ബിജെപണ്ടി തരംഗണ്ടം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാര്‍ വീണ്ടും വരുമെന്നു തന്നെയാണ് എല്ലാവരുടെയും വിശ്വാസം. 400 സീറ്റു ലഭിക്കുമെന്നാണ് മോദി പറയുന്നത്. മറ്റുള്ളവര്‍ പറയുന്നത് 300 സീറ്റു കിട്ടുമെന്നും. ഇക്കാര്യത്തിലുള്ള തര്‍ക്കം മാത്രമാണുള്ളത്.

മോദി അടുത്ത ടേമിലും ഭരിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. മെച്ചപ്പെട്ട ഭരണം ആയതിനാലല്ലേ ജനങ്ങള്‍ വോട്ടു ചെയ്ത് വീണ്ടും അധികാരത്തിലേറ്റുന്നത്. ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു. സത്യത്തെ സത്യം പോലെ കാണണം. ജനവികാരം അവര്‍ക്ക് അനുകൂലമാണെങ്കില്‍ അവരുടെ ഭരണം നല്ലതാണെന്നു വേണം കരുതാന്‍.

അയോദ്ധ്യയും പൗരത്വ ദേഭഗതി നിയമവും ബിജെപിക്ക് അനുകൂലമാകും. അയോധ്യ വലിയ ഒരു ഹിന്ദു വികാരം ഉണ്ടാക്കിയിട്ടുണ്ട്. മുന്‍പ് നമ്മുടെ അമ്മമാര്‍ വൈകിട്ട് നമ്മെ വിളിച്ചിട്ട് രാമനാമം ജപിക്കാനല്ലേ പറയാറുള്ളത്. അതിനെ തള്ളിപ്പറയണമെന്നു പറഞ്ഞാല്‍ അത് ഒരു ഹിന്ദുവിനും സാധിക്കില്ല. രാമനെന്ന ആശയം പ്രചരിപ്പിക്കുക, രാമനാമം ജപിക്കുക. രാമക്ഷേത്രത്തിലൂടെ ഹിന്ദു വിഭാഗത്തിന്റെ ഏകീകരണം ഉണ്ടായിട്ടുണ്ട്. അത് ബിജെപിക്ക് അനുകൂല തരംഗം ഉണ്ടാക്കിയിട്ടുണ്ട്. അതിനെ ആക്ഷേപിച്ചിട്ട് കാര്യമില്ല. ഇത് കേരളത്തിലും പ്രതിഫലിക്കും.

പൗരത്വ നിയമ ഭേദഗതിയെപ്പറ്റി പലരും പലതും പറയുകയാണ്. വിദേശത്തുള്ളവര്‍ ഈ രാജ്യത്ത് കയറിക്കൂടി അതിന്റെ മറവില്‍ ഇവിടുത്തെ ഭരണം ഹൈജാക്ക് ചെയ്യാനുള്ള അവസരം ഇല്ലാതാക്കുന്ന ഒന്നു കൂടിയാണ് ആ നിയമം. അതിനെ എതിര്‍ക്കേണ്ടതില്ല.

ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെയാണ് താന്‍ പിന്തുണയ്‌ക്കുന്നതെന്ന സൂചനയും വെള്ളാപ്പള്ളി നല്‍കി. ശക്തമായ ത്രികോണ മല്‍സരണമാണ് അവിടെ. ഇക്കുറി യുഡിഎഫിന്റെ കൂടുതല്‍ വോട്ടും ശോഭയ്‌ക്ക് ലഭിക്കും. അവര്‍ ഈഴവ സ്ഥാനാര്‍ഥിയാണ്. വെള്ളാപ്പള്ളി പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ ഒരുപാട് മുന്നേറിക്കഴിഞ്ഞു. ശക്തമായ ത്രികോണ മല്‍സരമാണ്. മുമ്പ് എല്‍ഡിഎഫും യുഡിഎഫും ശക്തമായിരുന്ന മണ്ഡലത്തില്‍ ഇന്ന് മൂന്നാമതൊരാള്‍ കൂടി, അതും ഒരു വനിത, ശക്തമായിരിക്കുന്നു. യുഡിഎഫിന്റെ കുറേ വോട്ടുകള്‍ കൂടി ശോഭയ്‌ക്ക് കിട്ടാതിരിക്കില്ല. ഇടതുപക്ഷത്തു നിന്നുള്ള കുറച്ച് വോട്ടും അവര്‍ക്ക് കിട്ടും. ശോഭയെ വളരെക്കാലമായി അറിയാം. അവര്‍ നല്ല ഒരു സംഘാടകയാണ്. നല്ല പ്രാസംഗികയാണ്. ഞാനുമായി നല്ല അടുപ്പമുണ്ട്. ആ ബന്ധത്തിന്റെ പേരില്‍ ആരെങ്കിലും അവരെ തള്ളിപ്പറഞ്ഞാല്‍ അതും അവര്‍ക്ക് ഗുണകരമാകുകയേയുള്ളു. എന്റെ പേര് പറഞ്ഞ് ശോഭ എവിടെയെങ്കിലും ചെന്നാല്‍ ആരും അവരെ ആട്ടിയോടിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags: Vellapalli NatesanPublic sentiment favors NDAModi will come again
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘടിത മതശക്തികൾ മണിമാളികകൾ പണിയുന്നു; ഭൂരിപക്ഷത്തിന് ദുരിതവും തൊഴിലുറപ്പും മാത്രം: വെള്ളാപ്പള്ളി നടേശൻ

Kerala

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് യോജിപ്പ്; തുഷാർ വെള്ളാപ്പള്ളിയെ മകനെ പോലെ സ്വീകരിക്കും: ജി.സുകുമാരൻ നായർ

Kerala

എൻഎസ്എസുമായി ഐക്യത്തിന് അംഗീകാരം; നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് SNDP പ്രമേയം

Kerala

സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ല; പിണറായി വിജയനും ബിനോയ് വിശ്വവും രണ്ടും രണ്ട് പേരാണ്

Main Article

മുസ്ലിം ലീഗിന്റെ മതേതര പൊയ്‌മുഖം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.