തിരുവനന്തപുരം: ജനവികാരം ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമാണെന്നും നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്നും സീറ്റുകള്‍ മുന്നൂറാണോ 400 ആണോ എന്നു മാത്രമേ അറിയേണ്ടതായി ഉള്ളുവെന്നും എസ്എന്ഡിപണ്ടി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നണ്ട്യൂസ് 18നു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഗുണകരമാകുമെന്നും രാമനാമജപത്തിലൂടെ രാജ്യമൊട്ടാകെ ബിജെപണ്ടി തരംഗണ്ടം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ വീണ്ടും വരുമെന്നു തന്നെയാണ് എല്ലാവരുടെയും വിശ്വാസം. 400 സീറ്റു ലഭിക്കുമെന്നാണ് മോദി പറയുന്നത്. മറ്റുള്ളവര്‍ പറയുന്നത് 300 സീറ്റു കിട്ടുമെന്നും. ഇക്കാര്യത്തിലുള്ള തര്‍ക്കം മാത്രമാണുള്ളത്.
മോദി അടുത്ത ടേമിലും ഭരിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. മെച്ചപ്പെട്ട ഭരണം ആയതിനാലല്ലേ ജനങ്ങള്‍ വോട്ടു ചെയ്ത് വീണ്ടും അധികാരത്തിലേറ്റുന്നത്. ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു. സത്യത്തെ സത്യം പോലെ കാണണം. ജനവികാരം അവര്‍ക്ക് അനുകൂലമാണെങ്കില്‍ അവരുടെ ഭരണം നല്ലതാണെന്നു വേണം കരുതാന്‍.
അയോദ്ധ്യയും പൗരത്വ ദേഭഗതി നിയമവും ബിജെപിക്ക് അനുകൂലമാകും. അയോധ്യ വലിയ ഒരു ഹിന്ദു വികാരം ഉണ്ടാക്കിയിട്ടുണ്ട്. മുന്‍പ് നമ്മുടെ അമ്മമാര്‍ വൈകിട്ട് നമ്മെ വിളിച്ചിട്ട് രാമനാമം ജപിക്കാനല്ലേ പറയാറുള്ളത്. അതിനെ തള്ളിപ്പറയണമെന്നു പറഞ്ഞാല്‍ അത് ഒരു ഹിന്ദുവിനും സാധിക്കില്ല. രാമനെന്ന ആശയം പ്രചരിപ്പിക്കുക, രാമനാമം ജപിക്കുക. രാമക്ഷേത്രത്തിലൂടെ ഹിന്ദു വിഭാഗത്തിന്റെ ഏകീകരണം ഉണ്ടായിട്ടുണ്ട്. അത് ബിജെപിക്ക് അനുകൂല തരംഗം ഉണ്ടാക്കിയിട്ടുണ്ട്. അതിനെ ആക്ഷേപിച്ചിട്ട് കാര്യമില്ല. ഇത് കേരളത്തിലും പ്രതിഫലിക്കും.
പൗരത്വ നിയമ ഭേദഗതിയെപ്പറ്റി പലരും പലതും പറയുകയാണ്. വിദേശത്തുള്ളവര്‍ ഈ രാജ്യത്ത് കയറിക്കൂടി അതിന്റെ മറവില്‍ ഇവിടുത്തെ ഭരണം ഹൈജാക്ക് ചെയ്യാനുള്ള അവസരം ഇല്ലാതാക്കുന്ന ഒന്നു കൂടിയാണ് ആ നിയമം. അതിനെ എതിര്‍ക്കേണ്ടതില്ല.
ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്ന സൂചനയും വെള്ളാപ്പള്ളി നല്കി. ശക്തമായ ത്രികോണ മല്‍സരണമാണ് അവിടെ. ഇക്കുറി യുഡിഎഫിന്റെ കൂടുതല്‍ വോട്ടും ശോഭയ്ക്ക് ലഭിക്കും. അവര്‍ ഈഴവ സ്ഥാനാര്‍ഥിയാണ്. വെള്ളാപ്പള്ളി പറഞ്ഞു. ശോഭാ സുരേന്ദ്രന് ഒരുപാട് മുന്നേറിക്കഴിഞ്ഞു. ശക്തമായ ത്രികോണ മല്‍സരമാണ്. മുമ്പ് എല്‍ഡിഎഫും യുഡിഎഫും ശക്തമായിരുന്ന മണ്ഡലത്തില്‍ ഇന്ന് മൂന്നാമതൊരാള്‍ കൂടി, അതും ഒരു വനിത, ശക്തമായിരിക്കുന്നു. യുഡിഎഫിന്റെ കുറേ വോട്ടുകള്‍ കൂടി ശോഭയ്ക്ക് കിട്ടാതിരിക്കില്ല. ഇടതുപക്ഷത്തു നിന്നുള്ള കുറച്ച് വോട്ടും അവര്‍ക്ക് കിട്ടും. ശോഭയെ വളരെക്കാലമായി അറിയാം. അവര്‍ നല്ല ഒരു സംഘാടകയാണ്. നല്ല പ്രാസംഗികയാണ്. ഞാനുമായി നല്ല അടുപ്പമുണ്ട്. ആ ബന്ധത്തിന്റെ പേരില്‍ ആരെങ്കിലും അവരെ തള്ളിപ്പറഞ്ഞാല്‍ അതും അവര്‍ക്ക് ഗുണകരമാകുകയേയുള്ളു. എന്റെ പേര് പറഞ്ഞ് ശോഭ എവിടെയെങ്കിലും ചെന്നാല്‍ ആരും അവരെ ആട്ടിയോടിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: