ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ യുവരാജാവ് ഉത്തര ഭാരതത്തില്‍ നിന്ന് ഒാടി ദക്ഷിണ ഭാരതത്തില്‍ അഭയം തേടിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം വയനാട്ടില്‍ എത്തിയിരിക്കുകയാണ്.
വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയാനാണ് അദ്ദേഹം കാത്തിരിക്കുന്നത്. ഇവിടുത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍, ഈ മാസം 26നു ശേഷം, അദ്ദേഹം മറ്റൊരിടത്തു മത്സരിക്കുമെന്ന് അറിയിപ്പ് വരും. ഞാന്‍ ഈ പറയുന്നത് നിങ്ങള്‍ എഴുതിവച്ചോളൂ. കോണ്‍ഗ്രസിന്റെ വലിയ നേതാവ് ലോക്സഭ വിട്ട് രാജ്യസഭയില്‍ എത്തുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. സോണിയ രാജ്യസഭയിലേക്ക് മത്സരിച്ച കാര്യം സൂചിപ്പിച്ച് മോദി പറഞ്ഞു. കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞു. മോദി പറഞ്ഞു.
ഗവര്‍ണറെ തടയുന്നത് നിന്ദ്യം
ഗവര്‍ണറെ വഴിതടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശത്രുരാജ്യങ്ങള്‍ പോലും നയതന്ത്ര പ്രതിനിധികള്‍ക്ക് സുരക്ഷ നല്‍കും. ഭരണഘടനാ പദവിയിലിരിക്കുന്നവരെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. അവഹേളനത്തെക്കുറിച്ച് ഗവര്‍ണര്‍ ഇതുവരെ തന്നോട് സൂചിപ്പിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാന് എല്ലാം സഹിക്കുന്നയാളാണ്. രാജ്ഭവന് കിട്ടേണ്ട പണം പോലും സംസ്ഥാന സര്‍ക്കാര്‍ പിടിച്ചുവെക്കുകയാണ്. നാളെ അരിശം കയറി രാജ്ഭവനിലെ വൈദ്യുതി വിഛേദിച്ചാല്‍ എന്താകും അവസ്ഥ? തമിഴ്നാട്ടിലെ ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായി. ഇതൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭൂഷണമല്ല മോദി പറഞ്ഞു. കേരളത്തിന്റെ മനോഹാരിതയെയും സാംസ്കാരിക സമ്പന്നതയെയും അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. കേരളത്തന്റെ ബ്രാന്‍ഡ് അംബാസഡറെ പോലെയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. അനവധി തീര്‍ഥാടനകേന്ദ്രങ്ങള്‍ ഉള്ള കേരളം, ആത്മീയ വിനോദസഞ്ചാരം പ്രാത്സാഹിപ്പിക്കണം. അദ്ദേഹം നിര്‍ദേശിച്ചു.
വനം, സമുദ്രം, നെല്‍പ്പാടങ്ങള്‍ തുടങ്ങിയവയാല്‍ പ്രകൃതി രമണീയമാണ് കേരളം. ലോകത്തിലെ ഏതൊരാളും ജീവിതത്തില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മനോഹരമായ നാടാണ് കേരളം. വിദേശ രാഷ്ട്രത്തലവന്മാരോട് പോലും കേരളത്തിന്റെ മനോഹാരിത വിവരിക്കാറുണ്ട്. പുരാതനമായ ക്ഷേത്രങ്ങളും പള്ളികളുമുള്ള കേരളത്തില്‍ ആത്മീയ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇവ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
കലകളാലും കേരളം സമ്പന്നമാണ്. കളരിപ്പയറ്റ്, കഥകളി, മോഹിനിയാട്ടം തുടങ്ങിയ നിരവധി കലാരൂപങ്ങളാണ് ഇവിടെയുള്ളത്. വിദേശ നേതാക്കള്‍ രാജ്യത്തെത്തുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ കൊണ്ടുപോകാറുണ്ട്. ആഫ്രിക്കന്‍ രാജ്യത്തെ മുന്‍ പ്രധാനമന്ത്രിയുടെ മകളുടെ നേത്ര ശസ്ത്രക്രിയ കേരളത്തില്‍ നടത്തിയ കാര്യവും പ്രധാനമന്ത്രി ഓര്‍മ്മിച്ചു.
ആയുര്‍വേദത്തിന് വിദേശരാജ്യങ്ങളില്‍ പ്രചാരം നേടിക്കെടുക്കാന് സാധിച്ചു. ആയുര്‍വേദ സുഖ ചികിത്സ രംഗത്തും കേരളത്തിന് നേട്ടങ്ങളുണ്ടാക്കാം. ഇക്കാരണത്താല്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബസിഡറാണെന്ന് പറയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: