തിരുവനന്തപുരം : ക്രൈം മാസിക എഡിറ്റര്‍ നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ 14 വര്‍ഷം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ കോടതി കേസെടുത്തു. മോഷണ കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തത്.
പി.ശശിക്ക് പുറമെ ഡിജിപി പത്മകുമാര്‍, ശോഭന ജോര്‍ജ്ജ് എന്നിവരും കേസില്‍ പ്രതികളാണ്.പ്രതികളോട് മേയ് 31 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചു.
അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍,വ്യാജ തെളിവ് നല്‍കല്‍, ഇലക്ട്രോണിക്സ് തെളിവുകള്‍ നശിപ്പിക്കല്‍, എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തി. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന ശോഭന ജോര്‍ജിന്റെ പരാതിയില്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു അറസ്റ്റ്.
അന്ന് മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ് നടന്നതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.2010-ലാണ് കേസ് ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക