തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വേണ്ടത്ര തൊഴിലാളികളെ വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ക്ക് കുവൈറ്റ് അനുമതി നല്കി. നേരത്തെ 25% തൊഴിലാളികളെ മാത്രമായിരുന്നു വിദേശത്തു നിന്ന് അനുവദിച്ചിരുന്നത്. ജൂണ്‍ ഒന്നുമുതല്‍ വര്‍ക്ക് പെര്‍മിറ്റിന് 40,000 ഓളം രൂപ ഈടാക്കാന്‍ തീരുമാനിച്ചു. കമ്പനി മാറുന്നതിന് 80,000 രൂപയാണ് ഫീസ്. ജോലി ചെയ്യുന്ന കമ്പനിയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ മാറ്റം അനുവദിക്കും. ഇടക്കാലത്ത് തൊഴില്‍ മേഖലയില്‍ സ്വദേശി വല്‍ക്കരണം പ്രോല്‍സാഹിപ്പിച്ചിരുന്ന രാജ്യമാണ് കുവൈറ്റ്. ഇപ്പോള്‍ അതിനാണ് സ്വകാര്യമേഖലയിലെങ്കിലും മാറ്റം വരുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരം ലഭിക്കാന്‍ പുതിയ നയം പ്രയോജനപ്പെടും.
കുവൈറ്റിലെ പൊതുമേഖലയില്‍ ഏകദേശം 483,200 പേര് ജോലി ചെയ്യുന്നു, ഈ തൊഴില്‍ ശക്തിയുടെ 23% വിദേശികളാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന അനുപാതമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: