ദുബായ് : ദുബായില്‍ കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞ പശ്ചാത്തലത്തില്‍ മലയാളികളുള്‍പ്പെടെയുള്ള താമസക്കാരെ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കോ നാശനഷ്ടമോ ഇല്ല. കഴിഞ്ഞ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
കെട്ടിടത്തിന് ചെറിയ ഇളക്കം അനുഭവപ്പെട്ടെന്ന് താമസക്കാര്‍ പറഞ്ഞു.ഖിസൈസ് മുഹൈസ്ന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമാണ് ഒരുവശം മണ്ണിനടിയിലേക്കു താണത്. ഇവിടെ 108 അപാര്‍ട്‌മെന്റുകളാണ് ഉളളത്.
സ്ഥലത്തെത്തിയ ദുബായ് പൊലീസും രക്ഷാസംഘവും താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കെട്ടിടത്തിന്റെ സുരക്ഷ അധികൃതര്‍ പരിശോധിച്ചു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുടെ ഫലമാണിങ്ങനെ ഉണ്ടാവാന്‍ കാരണമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: