തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ ‘ദി കേരള സ്റ്റോറി’ വീണ്ടും ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നു. ഇന്ന് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം.
केरल की वो कहानी जिसने पूरी दुनिया को झकझोर कर रख दिया!
दूरदर्शन आपके लिए लाया है ब्लॉकबस्टर फिल्म #TheKeralaStory। @sudiptoSENtlm के दमदार निर्देशन के साथ इस फिल्म में नजर आएंगे @adah_sharma, योगिता बिहानी, @soniabalani9 और @Pranavmisshra जैसे शानदार सितारे। देखना न भूलें,… pic.twitter.com/3icBYFP0HR
— Doordarshan National दूरदर्शन नेशनल (@DDNational) April 20, 2024
ഏപ്രില്‍ അഞ്ചിന് മുന്‍പ് സംപ്രേഷണം ചെയ്തിരുന്നു. ദൂര്‍ദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ കേരളമുഖ്യമന്ത്രിയും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
കേരളം ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങളില്‍ സിനിമക്കെതിരെ വ്യാപക പ്രതിഷേധം നടന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയത് മുതല്ക്കുതന്നെ വിവാദം ഉടലെടുത്തിരുന്നു. കേരളത്തിലടക്കം സിനിമ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
.കേരള സ്റ്റോറി സിനിമ പ്രദര്‍ശനം തടയില്ലെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു. അന്ന് ഹൈക്കോടതിയെ കമ്മീഷന് നിലപാട് അറിയിക്കുകയായിരുന്നു. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോഴായിരുന്നു ഇത്. വിഷയത്തില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭിപ്രായം ചോദിച്ചിരുന്നു.
സിനിമ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നും, സമൂഹമാദ്ധ്യമങ്ങളിലും ഒടിടി പ്ലാറ്റ്ഫോമിലുമെല്ലാം സിനിമ ആര്‍ക്കും കാണാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ‘2023 മെയ് മാസത്തിലാണ് സിനിമ റിലീസ് ചെയ്തത്. നിലവില്‍ യൂട്യുബിലും ഒടിടികളിലും സിനിമ ആര്‍ക്കും കാണാന്‍ കഴിയും. രാഷ്ട്രീയ നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും ജീവചരിത്രം പറയുന്ന പ്രീറിലീസ് ചെയ്ത സിനിമകളുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മീഷന് മുന്‍കാലങ്ങളില്‍ പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ദി കേരള സ്റ്റോറി അത്തരം പരിധിയില്‍ പെടുന്നില്ല. അതിനാല്‍ ഈ കേസില്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നുമാണ്’ കമ്മീഷന് നിലപാട് അറിയിച്ചത്.
പിന്നാലെ വിവിധ ക്രൈസ്തവ സഭകളും ബോധവത്കരണമെന്ന നിലയില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതോടെയാണ് സിനിമയ്ക്കെതിരെ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഇടുക്കി രൂപത വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിലാണ് പ്രണയക്കെണിയെക്കുറിച്ച് ബോധവല്‍ക്കരണം നല്കാന് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത്. താമരശ്ശേരി രൂപതയും വിവിധ ഇടവകകളില്‍ സിനിമയുടെ പ്രദര്‍ശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: