Categories: Thiruvananthapuram

എനിക്ക് വീട് തന്നത് നരേന്ദ്രമോദി; മുരളിയേട്ടന്‍ വിജയിച്ചാല്‍ പായസം വിതരണം ചെയ്യുമെന്ന് വീട്ടമ്മ

നഗരൂര്‍ കോയിക്കമൂലയില്‍ തെരഞ്ഞെടുപ്പ് പര്യടനവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ എത്തിയതാണ് അവര്‍. ഹോം നേഴ്‌സായ കോയിക്കമൂല ചരുവിള വീട്ടില്‍ ലൈലയാണ് ആവേശപൂര്‍വം പായസ വിതരണം പ്രഖ്യാപിച്ചത്.

Published by

കൊടുവഴന്നൂര്‍: ‘എനിക്ക് വീട് തന്നത് മോദിജിയാണ്. മുരളിയേട്ടന്‍ വിജയിച്ചാല്‍ ഞാന്‍ പായസം വിതരണം ചെയ്യും’. ലൈല അഭിമാനത്തോടെ ഉറക്കെപ്പറഞ്ഞു. നഗരൂര്‍ കോയിക്കമൂലയില്‍ തെരഞ്ഞെടുപ്പ് പര്യടനവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ എത്തിയതാണ് അവര്‍. ഹോം നേഴ്‌സായ കോയിക്കമൂല ചരുവിള വീട്ടില്‍ ലൈലയാണ് ആവേശപൂര്‍വം പായസ വിതരണം പ്രഖ്യാപിച്ചത്.

ചെറിയ കൂരയില്‍ കഴിഞ്ഞിരുന്ന ലൈല അടച്ചുറപ്പുള്ളൊരു വീടിനുവേണ്ടി നിരവധി തവണ ഇടതു വലതു നേതാക്കളുടെ കാലുപിടിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. എന്നാല്‍ രാഷ്‌ട്രീയ തിമിരം ബാധിച്ചവര്‍ ലൈലയുടെ അപേക്ഷകളെല്ലാം ചവറ്റുകുട്ടയിലേക്കെറിഞ്ഞു.

-->

പിന്നെ ഒന്നും ചിന്തിച്ചില്ല. ഒരു വീടിനു വേണ്ടി കയറിയിറങ്ങി തന്റെ ദുരിതം വിവരിച്ചു മോദിക്ക് കത്തെഴുതി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കളക്ടറേറ്റില്‍ നിന്ന് ആളുകള്‍ ഓടിയെത്തി. വീട് അനുവദിച്ചു. ഇപ്പോള്‍ അടച്ചുറപ്പുള്ള വീട്ടിലാണ് താമസം. ഇതാണ് അവരെ സ്വീകരണസ്ഥലത്ത് എല്ലാം മറന്ന് ആവേശഭരിതയാക്കിയത്.

കോയിക്കമൂലയില്‍ രാഷ്‌ട്രീയ വിവേചനത്തിന്റെ ഇരകളായ ഒത്തിരിപ്പേര്‍ വേറെയും ഉണ്ട്. ലീലയും ഇന്ദിരയും. ഇരുവരും ബിജെപിക്കാര്‍ ആയതിനാല്‍ അര്‍ഹത ഉണ്ടായിട്ടും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഇന്ദിരയ്‌ക്ക് തുണയായി ആരുമില്ല. പല ആവര്‍ത്തി വീടിന് അപേക്ഷിച്ചിട്ടും രാഷ്‌ട്രീയ വൈരം മൂലം വീട് നല്‍കിയില്ല.

ലീലയ്‌ക്ക് കുടിവെള്ളം പോലും നിഷേധിക്കുന്ന മനുഷ്യത്വ രഹിത പ്രവര്‍ത്തിയാണ് രാഷ്‌ട്രീയ വിരോധമൂലം ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടതുവലതു മുന്നണികളുടെ അഹന്തയിലും നെറികേടിലും വീര്‍പ്പുമുട്ടിയ വയോധികരും സ്ത്രീകളുമടക്കം നിരവധി പേരാണ് കോയിക്ക മൂലയില്‍ വി.മുരളീധരനെ സ്വീകരിക്കാനെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by