മുംബൈ : മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 14 വ്യത്യസ്ത കേസുകളിലായി 5.71 കോടി രൂപ വിലമതിക്കുന്ന 9.482 കിലോഗ്രാം സ്വർണം കസ്റ്റംസ് വകുപ്പ് പിടികൂടി.
തിങ്കളാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയിൽ നടന്ന കേസുകളിൽ എട്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു..
പ്രതികൾ മലദ്വാരം, ഹാംഗ് ബാഗുകൾ, അടിവസ്ത്രങ്ങൾ തുടങ്ങിയിടങ്ങളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. മുംബൈ കസ്റ്റംസ് എയർപോർട്ട് കമ്മീഷണറേറ്റാണ് നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: