തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രസംഗത്തില്‍ സംഘാടകരോട് നേരിട്ട് ഹാജരായി വിശദീകരണം നല്കാന് തിരഞ്ഞെടുപ്പ് കമ്മിഷന്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹാജരായി വിശദീകരണം നല്‍കാനാണ് കേരള യൂണ്ിവേഴ്സിറ്റി എംപ്ളോയീസ് യൂണിയന് പ്രസിഡന്റ് സന്തോഷ് ജി നായര്‍, ജനറല്‍ സെക്രട്ടറി സജിത് ഖാന് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയത്. ബിജെപി നേതാവ് അഡ്വ പത്മകകുമാര് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സിപിഎം അനുഭാവ ജീവനക്കാരുടെ സംഘടനയായ എംപ്ളോയീസ് യൂണിയന് ക്യാമ്പസിനുള്ളില്‍ ജോണ്‍ബ്രിട്ടാസ് എം.പിയുടെപ്രഭാഷണം നടത്തിയതാണ് വിവാദമായത്. വൈസ്ചാന്‍സലറുടെയും റജിസ്ട്രാറുടെയും വിലക്ക് മറികടന്നായിരുന്നു പ്രഭാഷണം. സര്‍വകലാശാല ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുള്ളതുകൊണ്ടും ക്യാമ്പസിനുള്ളില്‍ പുറമെ നിന്നുള്ളവര്‍ പ്രഭാഷണം നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ട് പ്രഭാഷണം നടത്തുന്നത് തടയാന്‍ വിസി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വിസി തലസ്ഥാനത്തില്ലാത്തതിനാല്‍ വിസി യുടെ നിര്‍ദ്ദേശാനുസരണം െ്രെപവറ്റ് സെക്രട്ടറിയാണ് വി സിയുടെ ഉത്തരവ് രജിസ്ട്രാര്‍ക്ക് കൈമാറിയത്. എന്നാല്‍ അത് അവഗണിച്ച് പ്രധാനമന്ത്രിയെയും ബിജെപി നയങ്ങളെയും വിമര്‍ശിച്ചുകൊണ്ട് ജോണ്‍ബ്രിട്ടാസ് കവലപ്രസംഗം നടത്തി.
1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ് നടന്നതെന്നും ചാന്‍സലര്‍ എന്ന നിലയില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്ക് കത്തും എഴുതിയിട്ടുണ്ട്.സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍വീസ് അസോസിയേഷന് ഭാരവാഹികളല്ലാത്തവരെ അസോസിയേഷന്റെ യോഗങ്ങളില്‍ സംസാരിക്കാന്‍ ക്ഷണിക്കരുതെന്ന് 1960ലെ പെരുമാറ്റച്ചട്ടത്തിലെ റൂള്‍ 77 ബി – 15 വ്യക്തമായി പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: