Categories: India

അഡ്മിറല്‍ ആര്‍.ഹരികുമാര്‍ വിരമിക്കുന്നു, ദിനേഷ് ത്രിപാഠി ഇന്ത്യന്‍ നാവികസേനയുടെ അടുത്ത മേധാവി

Published by

കാലാവധി പൂര്‍ത്തിയായതോടെ മലയാളിയായ അഡ്മിറല്‍ ആര്‍.ഹരികുമാര്‍ പദവി ഒഴിയുന്നു. ഇന്ത്യന്‍ നാവികസേനയുടെ അടുത്ത മേധാവിയായി അഡ്മിറല്‍ ദിനേഷ് ത്രിപാഠി ഏപ്രില്‍ 30 ന് ചുമതല ഏറ്റെടുക്കും. 40 വര്‍ഷത്തെ വൈവിധ്യമാര്‍ന്ന അനുഭവം ദിനേശ് ത്രിപാഠിക്ക് കരുത്തായുണ്ട്. നിലവില്‍ നേവി സ്റ്റാഫിന്റെ വൈസ് ചീഫാണ്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥനാണ് പുതിയ ഉപമേധാവി. കര്‍ണാടക സ്വദേശിയായ കൃഷ്ണ നിലവില്‍ സേനയില്‍ ചീഫ് ഓഫ് പേഴ്‌സണല്‍ ആണ്. കൊച്ചിയിലെ ദക്ഷിണാ നാവിക കമാന്‍ഡിന്റെ ഫ്‌ലാഗ് ഓഫീസര്‍, മുംബൈ ആസ്ഥാനമായുള്ള പടിഞ്ഞാറ് കമാന്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് , പടിഞ്ഞാറന്‍ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് തുടങ്ങിയ പദവി വഹിച്ചിട്ടുണ്ട് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by