കല്‍ക്കട്ട: പശ്ചിമ ബംഗാളിലെ സംസ്ഥാന എയ്‌ഡഡ് സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനാധികാരം ആർക്കാണെന്ന തർക്കത്തിൽ ഗവർണറുടെ അധികാരം സ്ഥിരീകരിക്കുന്നതാണ് സുപ്രീം കോടതി വിധി. അധികാരം സർക്കാരിനല്ല, ചാൻസലർ എന്ന നിലയ്‌ക്ക് ഗവർണർക്കാണെന്ന 2023 മാർച്ച് 14-ന് കൽക്കട്ട ഹൈക്കോടതി വിധി സ്ഥിരീകരിക്കുന്നതു കൂടിയായി സുപ്രീംകോടതി നിർദേശം.
വിസി സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സർവകലാശാലകളിൽ ആറുപേരെ നിയമിക്കുന്നതിന് ഗവർണർ കൈക്കൊണ്ട തീരുമാനത്തെ അംഗീകരിച്ചുകൊണ്ടാണ് സുപീം കോടതിയിൽ സർക്കാർ നൽകിയ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഗവർണറും മുഖ്യമന്ത്രിയും ഒരു കപ്പ് കാപ്പി കുടിച്ച് സർവ്വകലാശാലാ ഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്ന് സുപ്രീം കോടതി ഏതാനും ആഴ്ചകൾക്ക് മുമ്പ് നിർദ്ദേശിച്ചിരുന്നു.
ഇതനുസരിച്ച് മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ഡോ.സിവി ആനന്ദ ബോസും കൂടിക്കാഴ്ച നടത്തി. തുടർന്ന്, എല്ലാ സംസ്ഥാന-എയ്ഡഡ് സർവകലാശാലകളിലേക്കും ഇടക്കാല വിസിമാരായി നിയമിക്കുന്നതിന് പരിഗണിക്കേണ്ട 31 പേരുകളുടെ പട്ടിക സർക്കാർ സമർപ്പിച്ചു. ആ പട്ടികയിൽ നിന്ന് ആറു പേരുകൾ തിരഞ്ഞെടുക്കാൻ ഗവർണർ തീരുമാനിച്ചു.
“വൈസ് ചാൻസലറുടെ നിയമനം, പുനർ നിയമനം, താൽക്കാലിക നിയമനം, നീക്കം ചെയ്യൽ എന്നിവയ്‌ക്കുള്ള അധികാരം ചാൻസലർക്കാണ്, സർക്കാരിനല്ല” എന്ന 2023 മാർച്ച് 14-ലെ കൽക്കട്ട ഹൈക്കോടതി വിധി (Calcutta High Court Judgment dated 14 March, 2023 in WPA (P) 170 of 2022 with CAN 1 of 2022) യെ ശരിവയ്‌ക്കുന്നതാണ് സുപ്രീം കോടതി വിധിയും.
2023 ജൂൺ 28 ലെ കൽക്കത്ത ഹൈക്കോടതി ഉത്തരവിൽ (Calcutta High Court judgement of 28.06.2023 in WPA (P) 272 OF 2023) പറയുന്നതിങ്ങനെയാണ്: “…when the final decision is with the consultor, the manner, method and mode of consultation has to be left with the consultor”…… “This pool of names was considered by the Chancellor and a decision has been taken by the Hon’ble Chancellor to authorise two out of those 27 to perform the duties of the Vice Chancellors of two Universities and in respect of others the Hon’ble Chancellor has taken a decision which as an appointing authority is entitled to deal with the matter.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: