ന്യൂദല്‍ഹി: ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഏപ്രില്‍ 30 വരെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യ എല്ലാ വിമാന സര്‍വീസുകളും 30 വരെ നിര്‍ത്തിവച്ചത്.
ടെല്‍ അവീവ് സര്‍വീസുകളില്‍ ബുക്കിങ്ങുകളുള്ള യാത്രക്കാര്‍ക്ക് റീഷെഡ്യൂളിങ്, ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ എന്നിവയില്‍ ഒറ്റത്തവണ ഇളവ് നല്‍കി എല്ലാവിധ സഹായങ്ങളും നല്‍കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കുന്നുതായും കമ്പനി വ്യക്തമാക്കി.
ഏകദേശം അഞ്ച് മാസത്തെ ഇടവേളയ്‌ക്ക് ശേഷം മാര്‍ച്ച് മൂന്നിനാണ് ഇസ്രായേല്‍ തലസ്ഥാനത്തേക്കുള്ള സര്‍വീസ് ഏയര്‍ ഇന്ത്യ പുനരാരംഭിച്ചത്. ഇസ്രായേലിലേക്കുള്ള ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ ആദ്യം നിര്‍ത്തിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: