എറണാകുളം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. കല്‍പറ്റ കോടതിയില്‍ നിന്നാണ് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ സിബിഐ സംഘം കോളേജ് ഹോസ്റ്റലിലെത്തിയിരുന്നു. കേസിലെ 20 പ്രതികളെ സിബിഐ ചോദ്യം ചെയ്തിരുന്നു.
സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയതാണെന്ന പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റലിലെ ശുചി മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: