കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ രണ്ട് എം.ടെക് വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജ്ജ മേഖലയിലെ ഗവേഷണത്തിന് വിദേശ സര്‍വകലാശാലകളുടെ ഫെലോഷിപ്പ്. ഡി.കെ. അഭിജിത്തിന് ജര്‍മനിയിലെ ഫ്രന്ഹോഫര് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോളാര്‍ എനര്‍ജിയിലും, എസ്. കിരണിന് ഫിന്‍ലാന്‍ഡിലെ ആള്‍ട്ടോ സര്‍വകലാശാലയിലെ ഫിസിക്സ് വകുപ്പിലുമാണ് ഗവേഷണത്തിന് അവസരം ലഭിച്ചത്. ഒരു വര്‍ഷത്തേക്ക് റിസര്‍ച്ച് അസിസ്റ്റന്റുമാരായി പ്രവര്‍ത്തിക്കുന്ന ഇരുവര്‍ക്കും പ്രതിമാസം 1500 യൂറോ ഫെലോഷിപ്പ് തുകയായി ലഭിക്കും. വൈക്കം ചെമ്പ് സ്വദേശിയായ അഭിജിത്ത് ഊര്‍ജ സാങ്കേതിക വിദ്യകളുടെ പ്രവര്‍ത്തക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനുള്ള പഠനമാണ് ജര്‍മ്മനിയില്‍ നടത്തുക. ഇലക്ട്രോ കെമിക്കല്‍ എനര്‍ജി കണ്വര്ഷനിലാണ് കിരണിന്റെ പഠനം.
2020ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ ഇതുവരെ 17 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് വിദേശ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഊര്‍ജമേഖലയിലും മെറ്റീരിയല്‍ സയന്‍സിലും ഗവേഷണ താത്പര്യമുള്ളവര്‍ക്ക് സ്കൂള്‍
ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ എം.ടെക്ക് എനര്‍ജി സയന്‍സ് ടെക്നോളജി, എം.എസ്.സി പ്രോഗ്രാമുകള്‍ക്ക് മെയ് അഞ്ചുവരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് വെബ് : sem.mgu.ac.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: