നാഗ്പൂര്‍ (മഹാരാഷ്ട്ര): നാഗ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഫലത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. തന്റെ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് 101 ശതമാനം ഉറപ്പാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് വരുമെന്നും അദേഹം പറഞ്ഞു.
നിതിന്‍ ഗഡ്കരിയും നിലവില്‍ നാഗ്പൂര്‍ വെസ്റ്റ് എംഎല്‍എയായ കോണ്‍ഗ്രസിന്റെ വികാസ് താക്കറെയും തമ്മിലുള്ള മത്സരമാണ് നാഗ്പൂര്‍ ലോക്സഭയില്‍ നടക്കുന്നത്. ‘നമ്മള് ഇന്ന് ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്. എല്ലാവരും വോട്ട് ചെയ്യണം, ഇത് നമ്മുടെ മൗലികാവകാശവും കടമയുമാണ്. നിങ്ങള്‍ക്ക് ആര്‍ക്കും വോട്ട് ചെയ്യാം എന്നാല്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക എന്നതാണ് പ്രധാനം. ഞാന്‍ വിജയിക്കുമെന്നത് 101% ഉറപ്പാണെന്നും ഗഡ്കരി വോട്ട് ചെയ്ത ശേഷം പറഞ്ഞു.
നഗരത്തിലെ ഉയര്‍ന്ന താപനില കാരണം പോളിംഗ് സ്റ്റേഷനുകളില്‍ നേരത്തെ എത്തണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. ഞങ്ങള്‍ വളരെ ആവേശത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ ഉത്സവം ആഘോഷിക്കുന്നത്. നാഗ്പൂരില്‍, ഇവിടെ ചൂട് കൂടുതലാണ്, അതിനാല്‍ എല്ലവരും നേരത്തെ വന്ന് വോട്ടുചെയ്യണമെന്ന് ഞാന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ തവണ 54 ശതമാനം വോട്ടിംഗ് ഉണ്ടായിരുന്നു, ഇത്തവണ ഞങ്ങളുടെ ദൃഢനിശ്ചയം വോട്ടിംഗ് ശതമാനം 75 ശതമാനമാക്കാനാണ്. താന്‍ ഈ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 55.7 ശതമാനം വോട്ട് വിഹിതത്തിലാണ് നിതിന്‍ ഗഡ്കരി വിജയം രേഖപ്പെടുത്തിയത്. 2,16,009 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അദ്ദേഹം നിലവിലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോളെയെ പരാജയപ്പെടുത്തി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2,84,828 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് നേതാവ് വിലാസ് മുട്ടേംവാറിനെയും ഗഡ്കരി പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: