തെഹ്‌റാന്‍: ഇറാനെതിരെ തിരിച്ചടി ആരംഭിച്ച് ഇസ്രയേല്‍ സേന. ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലാണ് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയത്. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു.
ഭീകരവാദികള്‍ക്ക് താവളമൊരുക്കുന്നത് തടയണമെന്നു കാണിച്ച് ഇസ്രായേല്‍ പലതവണ പ്രതികരിച്ചെങ്കിലും, വിഷയങ്ങളില്‍ വെള്ള പൂശുന്ന സമീപനമാണ് ഇറാന്‍ സ്വീകരിച്ചത്. ഭീകരരെ വധിച്ചുകൊണ്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതിനെതിരെ തിരിച്ചടിക്കുമെന്നും ഇറാന്‍ വെല്ലുവിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ വീണ്ടും പ്രതികരിച്ചത്.
എന്നാല്‍. ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസ്സമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 16 ഇന്ത്യക്കാര്‍ കപ്പലില്‍ തുടരുന്നത് കപ്പല്‍ നിയന്ത്രിക്കാന്‍ ജീവനക്കാര്‍ വേണം എന്നതിനാല്‍ മാത്രമാണ്. ജീവനക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങാമെന്ന് ഇറാന്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: