അന്തർസംസ്ഥാന പാതകളിലെ സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും നിയന്ത്രണം വരുത്താനൊരുങ്ങി സർക്കാർ. ഓൺലൈൻ ടിക്കറ്റ് വിൽപ്പനയ്‌ക്ക് അഗ്രഗേറ്റർ നയം പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ നീക്കം. ഇതോടെ കോൺട്രാക്ട് കാരേജ് വാഹനങ്ങളുടെ അടിസ്ഥാന നിരക്കിലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയേക്കും.
ആഘോഷവേളകളിൽ നിരക്ക് ഉയരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാണ് നിയന്ത്രണം കൊണ്ടുവരുന്നത്. വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവയിലൂടെ ടിക്കറ്റ് വിൽക്കുന്നരും അഗ്രഗേറ്റർ നിയമപ്രകാരം ലൈസൻസ് എടുത്തിരിക്കണം. ഓട്ടോറിക്ഷ, ടാക്സി എന്നീ വാഹനങ്ങൾക്ക് നിലവിൽ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.
ഡ്രൈവർമാർക്ക് പരിശീലനം നൽകുക, ആരോഗ്യ ഇൻഷുറൻസ് എന്നിങ്ങനെ കർശന വ്യവസ്ഥകളാണ് നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ പാലിക്കാത്ത പക്ഷം ഓൺലൈൻ ടിക്കറ്റ് വിൽപ്പന നടത്താനാകില്ല. ടിക്കറ്റ് വിൽക്കണമെങ്കിൽ എംവിഡിയുടെ വ്യവസ്ഥകൾ പാലിക്കേണ്ടതായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: