കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍വീണ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ സിഎംആര്‍എല്ലിന്റെ രണ്ട് ഉദ്യോഗസ്ഥരെ ഇ ഡി ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ഫിനാന്‍സ് ചീഫ് ഓഫീസര്‍ പി.സുരേഷ്‌കുമാര്‍, മുന്‍കാഷ്യര്‍ വി.വാസുദേവന്‍ എന്നിവരെയാണ്ചോദ്യംചെയ്തത്.
ഇരുവരെയുംമുമ്പ്രണ്ടു ദിവസംചോദ്യംചെയ്തിരുന്നു.സിഎംആര്‍എല്ലുംഎക്സാലോജിക്കും തമ്മിലെഇടപാടുകള്‍സംബന്ധിച്ചവിവരങ്ങളാണ്ചോദിച്ചത്.എന്തുസേവനമാണ്പകരം ലഭിച്ചതെന്നുംമറ്റുതാത്പര്യങ്ങളുണ്ടോയെന്നുംഅന്വേഷിക്കുന്നു.
സമന്‍സിനെതിരേയുള്ള സിഎംആര്‍എല്‍എംഡികര്‍ത്തയുടെ ഹര്‍ജി ഇന്ന്ഹൈക്കോടതിപരിഗണിക്കും. ബുധനാഴ്ച വീട്ടിലെത്തിഇ ഡി കര്‍ത്തയെ ചോദ്യം ചെയ്തിരുന്നു. അന്വേഷണച്ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ സിമിയുടെ നേതൃത്വത്തിലെ ചോദ്യംചെയ്യലില്‍ ചെന്നൈ ഓഫീസിലെ ഉയര്‍ന്നഉദ്യോഗസ്ഥനുംപങ്കെടുത്തു.
പിടിച്ചെടുത്ത രേഖകള്‍ഇ ഡിവിലയിരുത്തുന്നു. സിഎംആര്‍എല്‍ ഫിനാന്‍സ് ചീഫ് ഓഫീസറെയുള്‍പ്പെടെ ചോദ്യം ചെയ്‌തെങ്കിലും സഹകരിക്കുന്നില്ലെന്ന നിലപാടിലാണ് ഇ ഡി. സിഎംആര്‍എല്ലിലെ നാല് ഉദ്യോഗസ്ഥരെയും ഒരു മുന്‍ ഉദ്യോഗസ്ഥനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: