Categories: News

അവർ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചു; ഞങ്ങൾ വാഗ്ദാനങ്ങൾ നടപ്പാക്കി : രാജീവ് ചന്ദ്രശേഖർ

Published by

തിരുവനന്തപുരം: ഇടതു,വലത് സർക്കാരുകൾ തീരദേശവാസികൾ ക്ക് വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചവരാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിഴിഞ്ഞത്ത് നടന്നറോഡ് ഷോയ്‌ക്കിടെ വിഴിഞ്ഞം ഹാർബർ റോഡിലെത്തി തീരദേശ വാസികളെ കണ്ടശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശത്തെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കും എന്നത് എൻ.ഡി.എയുടെ പ്രകട പത്രികയിലെ ഉറപ്പാണ്.തീര സംരക്ഷണവും പാർപ്പിടവും കുടിവെള്ളവും ലഭ്യമാക്കുകയാണ് തന്റെ ആദ്യ പരിഗണന. സംസ്ഥാന സർക്കാരാണ് തീരപ്രദേശത്ത് വീടുകൾ വച്ചു നൽകാൻ തടസം സൃഷ്ടിക്കുന്നതെന്നും. ഇനിമുതൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നേരിട്ട് ഉപഭോക്താക്കൾക്ക് ഫണ്ട് ലഭ്യമാക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും പറഞ്ഞു. എല്ലാ മത്സ്യ തൊഴിലാളികൾക്കും വായ്പ ലഭ്യമാക്കാനുള്ള നടപടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക