തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഓഫീസറായി ജോലിചെയ്തിരുന്നവരുടെ കലാ- സാംസ്കാരിക സംഘടനയായ എസ്ബിടി ഓര്‍മ്മക്കൂടിന്റെ പ്രഥമ സാഹിത്യപുരസ്കാരത്തിന് നിരൂപകനായ ആഷാമേനോനും പ്രതിഭാ സമ്മാന്‍ പുരസ്കാരത്തിന് കാലിഗ്രാഫി കലാകാരനും ചിത്രകാരനുമായ നാരായണ ഭട്ടതിരിയും അര്‍ഹരായി.
25000 രൂപയും പ്രശസ്തിപത്രവം ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. കെ.എസ്. രവികുമാര്‍ ചെയര്‍മാനും പ്രൊഫ. അലിയാര്, ജോണ്‍ സാമുവല്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 27ന് തിരുവനന്തപുരത്ത് നടക്കുന്ന എസ്ബിടി സ്മൃതിസംഗമത്തില്‍ വച്ച് പുരസ്കാരങ്ങള്‍ നല്‍കും.
പത്രസമ്മേളനത്തില്‍ ഡോ. കെ.എസ്. രവികുമാര്‍, എസ്ബിടി ഓര്‍മ്മക്കൂട് ഭാരവാഹികളായ പി.വി. ശിവന്, എം. ദേവിപ്രസാദ്, ജി.ആര്. ജയകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: