കോട്ടയം: കട്ടപ്പന സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ രതീഷ് വരകുമല എഴുതിയ ‘മോദിയുടെ ഗ്യാരണ്ടി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഭാരതം കൈവരിച്ച നേട്ടങ്ങളും സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് നല്കി പ്രകാശനം നിര്‍വഹിച്ചു. കൈപ്പട പബ്ലിഷിങ് ഗ്രൂപ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോട്ടയം പ്രിന്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന ജന. സെക്രട്ടറി ജോര്‍ജ് കുര്യന്, സെക്രട്ടറി അഡ്വ. പ്രകാശ് ബാബു, എന്‍ഡിഎ സംസ്ഥാന വൈസ് ചെയര്മാന് കെ. പദ്മകുമാര്‍, ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി തമ്പി മേട്ടുതുറ, പബ്ലിക്കേഷന്‍ മാനേജര്‍ ബിബിന്‍ വൈശാലി എന്നിവര്‍ പങ്കെടുത്തു.
സബ്കാ സാത് സബ്ക വികാസ് സപ്ക വിശ്വാസ് എന്ന ഒന്നാം അധ്യായം തുടങ്ങി നയതന്ത്രത്തിലെ മോദി മാജിക്, കൂട്ടുകൂടാന്‍ മത്സരിച്ച് ലോകരാഷ്ട്രങ്ങള്‍ എന്ന 12-ാം അധ്യായം വരെയുള്ള 84 പേജുകളാണ് പുസ്തകത്തിനുള്ളത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍, വികസന പ്രവര്‍ത്തനങ്ങള്‍, അന്താരാഷ്ട്ര നയതന്ത്രം തുടങ്ങിയവ വിശദമായി വിവരിക്കുന്ന പുസ്തകം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പഠിതാക്കള്‍ക്കും ഒരു റഫറല്‍ ബുക്കായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ബിജെപി ഇടുക്കി ജില്ലാ ജന. സെക്രട്ടറി കൂടിയായ രതീഷ് വരകുമല പറഞ്ഞു. ഓണ്‍ലൈനായും പ്രധാനപ്പെട്ട ബുക്ക് സ്റ്റാളുകളിലും പുസ്തകം ലഭ്യമാണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: