കൊച്ചി: ബാലസാഹിതി പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്ക്. ബാലസാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്തത്. ശ്രീധരനുണ്ണി, ഡോ. ഗോപി പുതുക്കോട്, എന്‍.ഹരീന്ദ്രന്‍, ശ്രീജിത്ത് മൂത്തേടത്ത് എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് കമ്മറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്.
ഇരുപത്തിഅയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനമായ മെയ് 10 വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് കോഴിക്കോട് കേസരി ഭവനില്‍ വച്ച് പ്രൊ. കെ.പി.ശങ്കരന്‍ മലയത്ത് അപ്പുണ്ണിക്ക് സമ്മാനിക്കും. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ബാലസാഹിതി പ്രകാശന്‍ വര്‍ഷം തോറും നല്‍കി വരുന്ന അംഗീകാരമാണ് കുഞ്ഞുണ്ണി പുരസ്‌കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: