കോഴിക്കോട്: മണിപ്പൂര്‍ വിഷയം ഉദ്ധരിച്ച് വിദ്വേഷ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസെടുത്ത് പോലീസ്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
കേരളത്തിന്റെ ആഭ്യന്തരമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കാത്തിരിക്കുകയാണ്. അദേഹം ആര്‍ക്കാണ് ഇതിലൂടെ പിന്തുണ നല്ക്കാന് ശ്രമിക്കുതെന്നും അറിയല്ല ഷമ പറഞ്ഞു. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഷമ മുഹമ്മദ് പ്രതികരിച്ചത്. മണിപ്പൂരില്‍ നടന്ന കാര്യങ്ങള്‍ മാത്രമാണ് താന്‍ ഉന്നയിച്ചതെന്നാണ് ഷമയുടെ വാദം. തിരുവനന്തപുരം സ്വദേശി അരുണ്ജിതാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: