ഇടുക്കി: ഇന്ത്യൻ നേവിയുടെ സ്പേസിന്റെ ഉദ്ഘാടന കർമ്മം ഇടുക്കിയിൽ നിർവ്വഹിച്ച് ഡിആർഡിഒ ചെയർമാൻ സമീർ കാമത്ത്. സബ്മേഴ്സിബിൾ പ്ലാറ്റ്ഫോമിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. കുളമാവിലുള്ള അണ്ടർവാട്ടർ അക്കോസ്റ്റിക് റിസർച്ച് ഫെസിലിറ്റിയിലാണ് ഡിആർഡിഒ ചെയർമാനായ സമീർ വി കാമത്ത് ഉദ്ഘാടനം നിർവ്വഹിച്ചത്.
ഡിആർഡിഒയുടെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയാണ് ‘സ്പേസ്’ സ്ഥാപിച്ചത്. കപ്പലുകൾ, അന്തർവാഹിനികൾ, ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്ഫോമുകളിൽ ഇന്ത്യൻ നാവികസേനയ്ക്കുള്ള സോണാർ സംവിധാനത്തിന് വേണ്ടിയുള്ള മൂല്യനിർണ്ണയ കേന്ദ്രമായാണ് സ്പേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നാവിക സാങ്കേതികവിദ്യയുടെ പുരോഗതിയിൽ സ്പേസ് എന്നും നാഴികക്കല്ലായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിൽ പ്രധാനമായും രണ്ട് പ്ലാറ്റ്ഫോമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലാറ്റ്ഫോമും 100 മീറ്റർ ആഴത്തിൽ വരെ താഴ്ത്താൻ കഴിയുന്ന സബ്മെർസിബിൾ പ്ലാറ്റ്ഫോമുമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
ആധുനിക ശാസ്ത്രീയ ഉപകരണങ്ങളിലൂടെ വായു, ഉപരിതലം, ജലം, ജല സംഭരണി നിലയുടെ പാരാമീറ്ററുകൾ എന്നിവയുടെ സർവേ, സാമ്പിൾ, ഡാറ്റാ ശേഖരണം എന്നിവയ്ക്ക് അനുയോജ്യമാകുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: