കോഴിക്കോട്: ഇടതുപക്ഷം എന്റെ കുടുംബത്തെപ്പോലെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതും കേരളത്തില്‍ ബിജെപിയെ ജയിക്കാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയും കേരളത്തിലും ഇന്‍ഡി സഖ്യം രൂപപ്പെട്ടതിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
വാളയാറിന് അപ്പുറമുള്ള സഖ്യം കേരളത്തിലും വേണമെന്ന് പരസ്യമായി പറഞ്ഞ രണ്ട് നേതാക്കളും പരസ്പരം സൗഹൃദ മത്സരം നടത്തി നാട്ടുകാരെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണം വോട്ടര്‍മാരെ സമീപിക്കാന്‍ കഴിയാതെ ഇടതു സ്ഥാനാര്‍ത്ഥികള്‍ കുഴങ്ങുകയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ് 40 സീറ്റ് പോലും കിട്ടാതെ ദയനീയ അവസ്ഥയിലാവും. ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് ഉറപ്പായ കോണ്‍ഗ്രസിനും തകരുന്ന സിപിഎമ്മിനും പരസ്പരം കൈകോര്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. കാതലായ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് വടകരയിലെ സൈബര്‍ പോര് ഇരുകൂട്ടരും ഉയര്‍ത്തി കാണിക്കുന്നത്.
കേരളത്തിലെ 20 എംപിമാരും വലിയ പരാജയമായിരുന്നു. സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാരും ജനങ്ങളെ ദ്രോഹിക്കുകയാണ്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ട് മുന്നണികളും ആഗ്രഹിക്കുന്നില്ല. കരുവന്നൂരിലെ ഇരകള്‍ക്ക് നീതി ലഭിക്കാതിരിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: