പാരിസ്: ലോകത്തെയാകെ ആവേശത്തിന്റെയും ആസ്വാദനത്തിന്റെയും പാരമ്യത്തിലെത്തിക്കുന്ന ദൂരത്തിന്റെയും വേഗത്തിന്റെയും കാവ്യങ്ങള്‍ രചിക്കുന്ന മത്സരങ്ങള്‍ കമ്പങ്ങള്‍ക്ക് ഇനി 99 നാള് കൂടി കാത്തിരിക്കാം.
ആധുനിക ഒളിംപിക്സിന്റെ പുത്തന്‍ കാഴ്ച്ചകളൊരുക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് പാരിസ്. 1896ല്‍ ഗ്രീസില്‍ തുടക്കമിട്ട ആധുനിക ഒളിംപിക്സ് ഇത് മൂന്നാം തവണയാണ് പാരിസില്‍ വിരുന്നെത്തുന്നത്. ഇതിന് മുമ്പ് 1900ല്‍ രണ്ടാം ആധുനിക ഒളിംപിക്സ് വേദി പാരിസിലായിരുന്നു. അതിന് ശേഷം 1924ല്‍ ഫ്രാന്‍സിലെ ഷാമുനീ നഗരത്തിനൊപ്പം പാരിസും സംയുക്ത ആതിഥേയത്വം വഹിച്ചിരുന്നു. നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പാരീസ് വേദിയാകുന്ന ഒളംപിക്സിലെ വിശേഷങ്ങളിലേക്ക്.
ഒളിംപിക്സിന്റെ 33-ാം പതിപ്പ്
ടോക്കിയോ ഒളിംപിക്സ് 2020 വാസ്തവത്തില്‍ സംഘടിപ്പിക്കപ്പെട്ടത് 2021 ജൂലൈ, ആഗസ്ത് മാസങ്ങളിലായായിരുന്നു. കോവിഡ് മഹാമാരി കാരണമാണ് മഹാമേള ഒരുവര്‍ഷത്തോളം വൈകിയത്. അതിന് ശേഷം കൃത്യമായി പറഞ്ഞാല്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒളിംപിക്സെത്തുന്നു. ലോക കായിക മേളയുടെ 33-ാം പതിപ്പാണിത്.
ജൂലൈ 26ന് പാരിസിലെ പ്രസിദ്ധമായ ഗാര്‍ഡെന്‍സ് ഓഫ് ദി ട്രൊകാഡീറോ മൈതാനത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇത്തവണത്തെ ഒളിംപിക്സ് സമാപിക്കുന്നത് ഇതേ നഗരത്തിലെ സ്റ്റെയ്ഡ് ഡെ ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ ആഗസ്ത് 11നാണ്.
മത്സരങ്ങള്‍ ജൂലൈ 24ന് തുടങ്ങും
ജൂലൈ 26നാണ് ഉദ്ഘാടന ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നതെങ്കിലും രണ്ട് ദിവസം മുമ്പേ മത്സരങ്ങള്‍ ആരംഭിക്കും. സെവെന്‍സ് റഗ്ബി, ഫുട്ബോള്‍, അമ്പെയ്ത്ത്, ഹാന്‍ഡ്ബോള്‍ മത്സരങ്ങളാണ് ജൂലൈ 24, 25 തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒളിംപിക്സിലെ ഭാരത നേട്ടങ്ങള്‍
ആകെ ഏഴ് മെഡലുകള്‍- ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം
നീരജ് ചോപ്ര- സ്വര്‍ണം(പുരുഷ ജാവലിന്‍ ത്രോ)
മിരാബായി ചാനു- വെള്ളി(49 കിലോ വിഭാഗം വനിതകളുടെ ഭാരോദ്വഹനം)
രവി ദഹിയ- വെള്ളി(57കിലോ പുരുഷ വിഭാഗം ഗുസ്തി)
ലൗലിന ബോര്ഗോഹെയ്ന്- വെങ്കലം(വനിതകളുടെ വെല്ട്ടെര് വെയ്റ്റ് ബോക്സിങ്)
പി.വി. സിന്ധു- വെങ്കലം(വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍)
ബജ്രംഗ് പൂനിയ- വെങ്കലം(65 കിലോ പുരുഷ വിഭാഗം ഗുസ്തി)
ഭാരത ഹോക്കി ടീം- വെങ്കലം(പുരുഷ ഹോക്കി)
ലോഗോ
നേട്ടത്തെ പ്രതിനിധാനം ചെയ്യുന്ന സ്വര്‍ണ മെഡല്‍, ഊര്‍ജ്ജം പങ്കുവയ്ക്കുന്നതിന്റെ പ്രതീകമായ അഗ്നിനാളം, ഫ്രഞ്ച് ദേശീയതയുടെ മുഖമായ മറിയന്‍ എന്നീ മൂന്ന് ഘടകങ്ങളും സംയോജിപ്പിക്കുന്ന തരത്തിലാണ് പാരിസ് ഒളിംപിക്സ് ലോഗോ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഒദ്യോഗിക ചിഹ്നം
ഫ്രാന്‍സിന്റെ ദേശീയ പതാകയേന്തിയ ഒളിംപിക് ഫ്രൈജ് ആണ് ഇത്തവണത്തെ ഒളിംപിക് ചിഹ്നം. ഫ്രൈജിന്റെ നെഞ്ചില്‍ പാരിസ് ഒളിംപിക്സ് ലോഗോ ആലേഖം ചെയ്തിട്ടുണ്ട്.
35 വേദികള്‍, 45 കായിക ഇനങ്ങള്‍
ആകെ 45 കായിക ഇനങ്ങളാണ് പാരീസ് ഒളിംപിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 35 ഓളം വേദികളിലായാണ് ഇവ സംഘടിപ്പിക്കുക. പാരിസിലും ഇതിന്റെ പ്രാന്ത പ്രദേശങ്ങളിലും മത്സരങ്ങള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: