ഇസ്ലാമാബാദ്: സമൂഹ മാധ്യമമായ ‘എക്സ്’ (ട്വിറ്റര്‍) പാകിസ്ഥാന് നിരോധിച്ചു. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനമെന്നു പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രണ്ടു മാസം മുമ്പു മുതല്‍ എക്സ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നു പാകിസ്ഥാനിലെ ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്. ഇന്നലെ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് എക്സിന്റെ നിരോധനത്തെപ്പറ്റി സര്‍ക്കാര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: