മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അടുത്ത അക്കാദമിക്വര്ഷം നാലുവര്‍ഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കോളേജ് അധ്യാപകര്‍ക്ക് മേഖലാതല പരിശീലനം നല്കി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, അങ്കമാലി മോണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളേജ്, ക്രിസ്തു ജ്യോതി കോളേജ് ചങ്ങനശേരി എന്നിവിടങ്ങളില്‍ പരിശീലനം നടന്നു. ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ക്കായി കോളജുകള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിശദമാക്കുന്ന ക്ളാസുകളാണ് നടന്നത്. ഒരു കോളജില്‍ നിന്ന് അഞ്ച് അധ്യാപകര്‍ എന്ന കണക്കില്‍ 1200 പേര്‍ക്ക് പരിശീലനം നല്കി. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കുമുള്ള പരിപാടി നേരത്തെ പൂര്‍ത്തിയായിരുന്നു. പുതിയ പ്രോഗ്രാമുകള്‍ക്കായി കോളേജുകളില്‍ അക്കാദമിക് അഡൈ്വസറി കമ്മിറ്റി രൂപീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഓരോ കോളേജുകളിലും പ്രിന്‍സിപ്പല്‍, നോഡല്‍ ഓഫീസര്‍, പരിശീലനം ലഭിക്കുന്ന അഞ്ച് അധ്യാപകര്‍ എന്നിവര്‍ചേര്‍ന്ന് മറ്റ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമെന്ന് ബിരുദ ഓണേഴ് നിര്‍വാഹക സമിതി അധ്യക്ഷനായ സിന്‍ഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: