ഇക്കുറി അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്റെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കാനഡയിലെ ടൊറന്‍റോയിലേക്ക് പറന്നത് കൗമാരക്കാരായ അഞ്ച് താരങ്ങളാണ്. ഇതില്‍ 17കാരന്‍ ഗുകേഷ്, 18കാരന്‍ പ്രജ്ഞാനന്ദ എന്നിവര്‍ കൗമാരക്കാര്‍. 22 കാരി വൈശാലി, 29 കാരന്‍ വിദിത് ഗുജറാത്തി, 39 കാരി കൊനേരു ഹംപി എന്നിവര്‍ യുവപ്രതിഭകള്‍.
പക്ഷെ ഈ ഇന്ത്യന്‍ താരങ്ങളാരും ദരിദ്രരരല്ല. നിരന്തരം അന്താരാഷ്ട്ര ചെസ് മത്സരങ്ങള്‍ക്കായി രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് പറക്കുന്ന ഗ്രാന്‍റ് മാസ്റ്റര്‍മാരാണ്. വിജയിച്ചാലും പങ്കെടുത്താലും സമ്മാനത്തുകകളുണ്ട്. പലര്‍ക്കും വിമാനത്തില്‍ പറക്കാനും സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാനും ഭക്ഷണത്തിനും പരിശീലനത്തിനും കോര്‍പറേറ്റ് കമ്പനികളുടെ പിന്തുണയുമുണ്ട്. പ്രജ്ഞാനന്ദയ്‌ക്ക് ഈയിടെ സ്പോണ്‍സര്‍ഷിപ്പ് കിട്ടിയത് അദാനി ഗ്രൂപ്പില്‍ നിന്നാണ്. ഇതോടെ രാംകോ കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും പ്രജ്ഞാനന്ദ പിന്മാറി. ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നേടിയ പ്രജ്ഞാനന്ദയ്‌ക്ക് ആനന്ദ് മഹീന്ദ്ര നല്‍കിയത് 17 ലക്ഷത്തിന്റെ എസ് യുവി. കമ്പനികള്‍ നല്‍കുന്ന സമ്മാനങ്ങളും കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും നല്‍കുന്ന സമ്മാനങ്ങളും ഇതിന് പുറമെയാണ്.
ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയായ വെസ്റ്റ് ബ്രിഡ്ജ് കാപിറ്റലാണ് ഗകേഷിന്റെ സ്പോണ്‍സര്‍മാര്‍. വിദിത് ഗുജറാത്തിക്ക് പിന്തുണ നല്‍കുന്നത് സോഫ്റ്റ് വെയര്‍ കമ്പനിയായ പെര്‍സിസ്റ്റന്‍റ് സിസ്റ്റമാണ്. ഹംപിയ്‌ക്ക് ഒഎന്‍ജിസിയില്‍ ജോലിയക്ക് പുറമെ ബാങ്ക് ഓഫ് ബറോഡയുടെ സ്പോണ്‍സര്‍ഷിപ്പും ഉണ്ട്. പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി വിദ്യാര്‍ത്ഥിനിയാണ്. ഇവരെ വിശ്വനാഥന്‍ ആനന്ദിന്റെ വെസ്റ്റ് ബ്രിഡജ് ചെസ് അക്കാദമി പിന്തുണയ്‌ക്കുന്നുണ്ട്. ഇന്ത്യയില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി ലഭിക്കുന്ന ആദ്യത്തെ സഹോദരീ-സഹോദരന്‍മാരാണ് പ്രജ്ഞാനന്ദയും വൈശാലിയും.
കാനഡയിലെ ടൊറന്‍റോയില്‍ എത്തിയ അഞ്ച് കാന്‍ഡിഡേറ്റ്സ് ചെസ് താരങ്ങളുമായി വിശ്വനാഥന്‍ ആനന്ദ് നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ ശ്രദ്ധേയമാണ്. ചെസ് ഡോട്ട് കോമാണ് ഈ പരിപാടി ടൊറന്‍റോയില്‍ സംഘടിപ്പിച്ചത്.
എഏത് രാജ്യമാണ് ചെസ് കളിക്കുന്നതിന് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം എന്ന ആനന്ദിന്റെ ചോദ്യത്തിന് പലരും പല ഉത്തരങ്ങളാണ് നല്‍കുന്നത്. ഏത് രാജ്യത്തും ചെസ് കളിക്കാന്‍ ഇഷ്ടമാണെങ്കിലും ലക്സംബര്‍ഗാണ് കൂടുതല്‍ ഇഷ്ടമെന്ന് കൊനേരു ഹംപി. നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച സ്പെയിനാണ് ഇഷ്ടരാജ്യമെന്ന് ഗുകേഷ്. തന്റെ രണ്ടാമത്തെ ഗ്രാന്‍റ്മാസ്റ്റര്‍ നോം ലഭിച്ച, ലോക യൂത്ത് ചെസില്‍ സമ്മാനംലഭിച്ച ഗ്രീസാണ് വൈശാലിക്ക് ഇഷ്ടം. തനിക്ക് രാജ്യം പ്രശ്നമില്ലെന്നും കളിക്കുന്ന മുറി മാത്രമാണ് പ്രശ്നമെന്നും റൂമിലെ ടെംപറേച്ചറും സൗകര്യങ്ങളുമാണ് മുഖ്യ പ്രശ്നമെന്നും പ്രജ്ഞാനന്ദ.
ന്ത് ഭക്ഷണമാണ് ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഇഷ്ടം ഇന്ത്യന്‍ ഭക്ഷണം. ദക്ഷിണേന്ത്യന്‍ ഭക്ഷണമാണ് കൊനേരു ഹംപിയ്‌ക്കിഷ്ടം. അതും വീട്ടിലുണ്ടാക്കിയ ഭക്ഷണം. വിദേശരാജ്യങ്ങളില്‍ കളിക്കുമ്പോള്‍ കഴിയുന്നതും ഇന്ത്യന്‍ റസ്റ്റോറന്‍റുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതാണ് ഇഷ്ടമെന്ന് കൊനേരു ഹംപി. ഇനി ഇന്ത്യന്‍ ഭക്ഷണം കിട്ടിയില്ലെങ്കില്‍ സലാഡിലും മറ്റും ഒതുക്കും.
എങ്ങിനെയാണ് നിങ്ങള്‍ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റിന് തയ്യാറെടുത്തിരിക്കുന്നത്? എന്നതായിരുന്നു ആനന്ദിന്റെ അടുത്ത ചോദ്യം. “ഓസ്ട്രിയയില്‍ നിന്നും എത്തിയതേ ഉള്ളൂ. എന്റെ ദൗര്‍ബല്യങ്ങള്‍ എന്തൊക്കെ എന്ന് പരിശോധിക്കുകയാണ് ചെയ്തത്. മിഡില്‍ ഗെയിമും എന്‍ഡ് ഗെയിമും മെച്ചപ്പെടുത്താനാണ് ശ്രമം. ക്ലാസിക്കല്‍ ചെസാണ് ഇഷ്ടം. റാപിഡും മറ്റും അത്രയ്‌ക്ക് ഇഷ്ടമല്ല. “- ഹംപി പറയുന്നു.
“രണ്ടാം തവണയാണ് കാന്‍ഡിഡേറ്റ്സില്‍ കൊനേരു ഹംപി പങ്കെടുക്കുന്നത്. ഡബിള്‍ റോബിന്‍ രീതിയാണ് ഇക്കുറി ടൊറന്‍റോയില്‍ നടക്കുന്ന കാന്‍ഡിഡേറ്റ്സ് ചെസില്‍ ഉള്ളത്. ഒരേ എതിരാളിയുമായി രണ്ട് തവണ ഏറ്റുമുട്ടുന്ന രീതി. കറുത്ത കരുക്കളും വെളുത്ത കരുക്കളും ഉപയോഗിച്ച് ഏറ്റുമുട്ടുന്നത് വളരെ പുതുമയുള്ളതാണ്.മക്കളുമായി കളിക്കുമ്പോള്‍ ഗെയിമിലെ ടെന്‍ഷന്‍ ഇല്ലാതാകും”- കൊനേരു ഹംപി പറയുന്നു.
“ഇത്രയും അകലേക്ക് വിമാനത്തില്‍ യാത്ര ചെയ്തപ്പോള്‍ ജെറ്റ് ലാഗ് എന്തെന്നറിഞ്ഞുവെന്ന് ഗുകേഷ്. പക്ഷെ കൂടുതല്‍ ആശങ്ക ഈ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുക എന്നതാണ്.”- ഗുകേഷ് പറയുന്നു.
ആദ്യമായാണ് ഗുകേഷ് കാനഡയില്‍ എത്തിയത്. “സ്ട്രോംഗായ എതിരാളികളുമായി കളിക്കുക എന്നതാണ് കാന്‍ഡിഡേറ്റ്സില്‍ നടക്കുന്നത്. 2023ല്‍ ഞാന്‍ കാന്‍ഡിഡേറ്റ്സിനെക്കുറിച്ച് ചിന്തിച്ചില്ല. പിന്നീടാണ് കാന്‍ഡിഡേറ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു പാട് കാര്യങ്ങള്‍ കാന്‍ഡിഡേറ്റ്സില്‍ പഠിക്കാനുണ്ട്. കരുത്തരാണ് എതിരാളികള്‍. അഞ്ച് തവണ യുഎസില്‍ കളിച്ചിട്ടുണ്ട്. പക്ഷെ ഇതാദ്യമാണ് കാനഡയില്‍. പതിനഞ്ചരമണിക്കൂറിന്റെ സമയവ്യത്യാസം ശരിക്കും പ്രശ്നമാണ്. “- പ്രജ്ഞാനന്ദ പറയുന്നു.
കരുത്തരായ എതിരാളിയെ പരാജയപ്പെടുത്തുക എന്നത് ഇത്തരം ടൂര്‍ണ്ണമന്‍റുകളില്‍ പ്രധാനമെന്ന് ആനന്ദ്. എങ്കില്‍ നിങ്ങള്‍ മാനസിക നില മെച്ചപ്പെട്ടതായിരിക്കും. കൂടുതല്‍ വിജയം നേടാനുള്ള ആത്മവിശ്വാസം ലഭിക്കും.
എത്ര രാജ്യങ്ങള്‍ ഈ കൗമാരതാരങ്ങള്‍ സന്ദര‍്ശിച്ചു? എന്ന ആനന്ദിന്റെ ചോദ്യത്തിന് വൈശാലി തന്നെ 37 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പ്രജ്ഞാനന്ദ ഏകദേശം 41 രാജ്യങ്ങളില്‍ ചെസ് കളിച്ചു. കൊനേരു ഹംപി കളിച്ചത് 70 രാജ്യങ്ങളില്‍. ആനന്ദ് സന്ദര്‍ശിച്ചത് 64 രാജ്യങ്ങള്‍. ഗുകേഷ് സന്ദര്‍ശിച്ചത് 35 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
ഏറ്റവും വേദനാജനകമായ കാര്യം എന്താണ്? എന്ന ആനന്ദിന്റെ ചോദ്യത്തിന് ടൂര്‍ണ്ണമെന്‍റില്‍ റെസ്റ്റ് ഡേ (വിശ്രമദിവസം)യ്‌ക്ക് മുന്‍പുള്ള തോല്‍വിയാണ് ഏറ്റവും വേദനാജനകം എന്നായിരുന്നു എല്ലാവരുടെയും മറുപടി. പക്ഷെ ഗുകേഷിന് മാത്രം വിശ്രമദിനത്തിന് മുന്‍പ് തോല്‍വി വരുന്നതില്‍ പ്രശ്നമില്ല. എങ്കില്‍ വിശ്രമദിനത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വരും ദിവസങ്ങളില്‍ വിജയം കൊയ്ത് തിരിച്ചുവരവ് നടത്തുമെന്നും ഗുകേഷ്. പക്ഷെ വിശ്രമദിനത്തിന്റെ തലേ രാത്രി വിജയം നേടുന്നതാണ് ടൂര‍്ണ്ണമെന്‍റിലെ തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷനിമിഷമെന്ന് വിശ്വനാഥന്‍ ആനന്ദ്. ഒരു ഗെയിം തോറ്റശേഷം അവസാന രണ്ട് ഗെയിമുകള്‍ ജയിക്കുന്നതാണോ, ഒരു ഗെയിം ജയിച്ച ശേഷം അവസാന രണ്ട് ഗെയിമുകള്‍ തോല്‍ക്കുന്നതാണോ ഇഷ്ടമെന്ന ആനന്ദിന്റെ ചോദ്യത്തിന് ടൂര്‍ണ്ണമെന്‍റില്‍ എപ്പോഴും അവസാന രണ്ട് ഗെയിമുകള്‍ ജയിക്കുന്നതാണ് ഇഷ്ടമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും ഉത്തരം.
എന്തായാലും പ്രജ്ഞാനന്ദയും ഗുകേഷും കാന്‍ഡിഡേറ്റ്സില്‍ വന്‍പ്രകടനമാണ് പുറത്തെടുത്തത്. പോയിന്‍റ് നിലയില്‍ പിന്നിലെങ്കിലും മൂന്നാം റാങ്കില്‍ നില്‍ക്കുന്ന ഹികാരു നകാമുറയെ രണ്ട് ഗെയിമുകളില്‍ തോല്‍പിച്ച് വിദിത് ഗുജറാത്തിയും തന്റെ സാന്നിധ്യം അറിയിച്ചു. ചൈനീസ് താരം ടാന്‍ സോംഗിയെ സമനിലയില്‍ കുരുക്കി ഹംപിയും വനിതാ കാന്‍ഡിഡേറ്റ്സില്‍ ശ്രദ്ധേയയായി. ഇനി നാല് റൗണ്ട് കൂടി ബാക്കിയുണ്ട്. ഗുകേഷോ, പ്രജ്ഞാനന്ദയോ, വിദിത് ഗുജറാത്തിയോ ലോകചാമ്പ്യനെ നേരിടാന്‍ കാന്‍ഡിഡേറ്റ്സില്‍ വിജയി ആകുമോ? ഈ ചോദ്യത്തിന് ഉത്തരം കാത്തിരിക്കുകയാണ് ഇന്ത്യയിലെ ചെസ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: