ദുബായ് : കഴിഞ്ഞ 75 വർഷത്തിനിടയിൽ രാജ്യത്ത് പെയ്ത ഏറ്റവും ശക്തമായ മഴയ്‌ക്ക് യുഎഇ ഇന്നലെ സാക്ഷ്യം വഹിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
24 മണിക്കൂറിനിടയിൽ യുഎ ഇയിൽ പെയ്ത കഴിഞ്ഞ 75 വർഷത്തിനിടയിൽ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തമായ മഴയാണ് ഏപ്രിൽ 16-ന് രാജ്യത്ത് ലഭിച്ചത്. 1949 മുതൽ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകൾ പ്രകാരമാണിത്.
ഏപ്രിൽ 16, ചൊവ്വാഴ്ച രാത്രി 9 മണിവരെ രേഖപ്പെടുത്തിയിട്ടുള്ള മഴ യുഎഇയുടെ കാലാവസ്ഥാ ചരിത്രത്തിൽ ഒരു അസാധാരണമായ സംഭവമാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ കൂടുതൽ ശക്തമാകാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
ഈ കാലയളവിൽ അൽ ഐനിലെ ഖതം അൽ ശഖല പ്രദേശത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരിക്കുന്നത്. ഈ മേഖലയിൽ 24 മണിക്കൂറിനുള്ളിൽ 254 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേ സമയം അബുദാബി എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി. ഈ അറിയിപ്പ് പ്രകാരം, അബുദാബിയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും, ഓഫീസുകളിലും ഏപ്രിൽ 17-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമെ ദുബായിൽ നിന്നുള്ള ഇൻ്റർ സിറ്റി ബസുകൾ കനത്ത മഴ കാരണം സർവ്വീസ് നിർത്തി വച്ചിരിക്കുകയാണ് ദുബായ് ആർടിഎ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായ് , ഷാർജ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: