ബെംഗളൂരു: ഭാരം കുറഞ്ഞ കാർബൺ-കാർബൺ നോസൽ വിജയകരമായി വികസിപ്പിച്ചുവെന്നറിയിച്ച് ഇസ്രോ. റോക്കറ്റ് എഞ്ചിനുകൾക്ക് വേണ്ടിയാണ് ഇവ വികസിപ്പിച്ചിരിക്കുന്നതെന്ന് ഇസ്രോ വ്യക്തമാക്കി. റോക്കറ്റ് എഞ്ചിനുകളുടെ സാങ്കേതിക വിദ്യയിൽ ഇവ നാഴികക്കല്ലായിരിക്കുമെന്നാണ് വിലയിരുത്തൽ. വിക്രം സാരാഭായ് സ്പേസ് സെന്ററാണ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്.
റോക്കറ്റ് എഞ്ചിനുകളുടെ ത്രസ്റ്റ് ലെവലുകൾ, ഇംപൾസ്, ഭാരം എന്നീ അനുപാതങ്ങളുൾപ്പെടെ സുപ്രധാന സംവിധാനങ്ങൾ വർദ്ധിപ്പിക്കാനാണ് നീക്കം. വിക്ഷേപണ വാഹനങ്ങളുടെ പേലോഡ് ശേഷി വർദ്ധിപ്പികുകയാണ് ലക്ഷ്യം. നോസൽ ഡൈവേർജന്റിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇസ്രോ മേധാവി അറിയിച്ചു.
സിലിക്കൺ കാർബൈഡിന്റെ പ്രത്യേക ആന്റി-ഓക്സിഡേഷൻ കോട്ടിംഗാണ് സിസി നോസിലിന്റെ പ്രധാന സവിശേഷത. ഇത് പ്രവർത്തന ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ഇസ്രോ വ്യക്തമാക്കി. താപനിലയുമായി ബന്ധപ്പെട്ട സമ്മർദ്ദം കുറയ്ക്കുന്നതിനും നാശനഷ്ടം സംഭവിക്കാത്ത വിധത്തിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യാൻ ഇവയ്ക്കാകും. ഇസ്രോയുടെ പിഎസ്എൽവിയ്ക്ക് ഇത് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
പിഎസ്എൽവിയുടെ നാലാം ഘട്ടമായ പിഎസ്4-ൽ കൊളംബിയം അലോയ് ഉപയോഗിച്ചുള്ള നോസിലുകളുള്ള ഇരട്ട എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. പിഎസ്എൽവിയുടെ പേലോഡ് ശേഷി 15 കിലോഗ്രാം വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. സിസി നോസൽ ഡൈവേർജന്റ് വിജയകരമായ പരീക്ഷണം ഇസ്രോയുടെ പ്രധാന നാഴികക്കല്ലാണ്.
കൂടാതെ മാർച്ച് 19-ന് മഹേന്ദ്രഗിരിയിലെ ഇസ്രോ പ്രൊപ്പൽഷൻ കോംപ്ലക്സിലെ ഹൈ-ആൾട്ടിറ്റിയൂഡ് ടെസ്റ്റ് സൗകര്യത്തിൽ സിസ്റ്റത്തിന്റെ പ്രവർത്തനവും ഹാർഡ്വെയർ സംബന്ധിച്ച പ്രവർത്തനവും സ്ഥിരീകരിക്കുന്നതിന് 60 സെക്കൻഡ് ഹോട്ട് ടെസ്റ്റ് നടത്തിയിരുന്നു. ഇതിന് ശേഷവും നിരവധി പരിശോധനകൾ നടന്നിരുന്നു. 200 സെക്കൻഡ് ഹോട്ട് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകളാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: