ഐപിഎലിലെ അവിശ്വസനീയ വിജയവുമായി രാജസ്ഥാന് റോയല്‍സ്. അവസാന പന്തോളം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ വിജയം രാജസ്ഥാന് റോയല്‍സിനൊപ്പം.
സുനില്‍ നരൈന്റെ സെഞ്ച്വറിക്കരുത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ജോസ് ബട്ലറുടെ സെഞ്ച്വറിയുടെ ബലത്തില്‍ രാജസ്ഥാന് അവസാന പന്തില്‍ മറികടന്നു. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന് 224 റണ്‍സെടുത്തത്. 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍.
ടോസ് രാജസ്ഥാനായിരുന്നു. നായകന് സഞ്ജു സാംസണ് ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്. ഇന്നിങ്സിന്റെ തുടക്കത്തില്‍ വമ്പന്‍ അടികളൊന്നുമില്ലാതെയാണ് രാജസ്ഥാന് തുടങ്ങിയത്. രണ്ടാം വിക്കറ്റില്‍ നരൈന് അങ്ക്രിഷിനെ കൂട്ടിന് കിട്ടിയ ശേഷമാണ് ഇന്നിങ്സിന് തീപിടിച്ചത്. പിന്നെ നരൈന്റെ തട്ടുപൊളിപ്പന്‍ പ്രകടനമാണ് ഈഡന് ഗാര്ഡന് കണ്ടത്.
കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരൈന് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 56 പന്തുകള്‍ നേരിട്ട നരൈന് 13 ബൗണ്ടറികളും ആറ് സിക്സറും സഹിതം 109 റണ്‍സെടുത്താണ് പുറത്തായത്.
താരം നേടിയ സെഞ്ചുറി നേടിയ മകിവില്‍ രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തു. ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആങ്ക്രിഷ് രഘുംവംശി നേടിയ 30 റണ്‍സ് ആണ്. രാജസ്ഥാന് വേണ്ടി ആവേശ് ഖാനും കുല്‍ദീപ് സെനും രണ്ട് വീതം വിക്കറ്റുകളെടുത്തു.
ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് രാജസ്ഥാന് റോയല്‍സ് ഇന്ന് ചേസ് ചെയ്തത്. ഒരു ഘട്ടത്തില്‍ കൈവിട്ടുവെന്ന് കരുതിയ മത്സരത്തില്‍ ജോസ് ബട്!ലറുടെ പൊരുതി നേടിയ ശതകം ആണ് രാജസ്ഥാനെ അവസാന പന്തില്‍ 2 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.
ജോസ് ബട്!ലര്‍ 60 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഒരുക്കിയപ്പോള്‍ 13 പന്തില്‍ 26 റണ്‍സ് നേടിയ റോവ്മന്‍ പവലും 14 പന്തില്‍ 34 റണ്‍സ് നേടിയ റിയാന്‍ പരാഗും നിര്‍ണ്ണായക സംഭാവന നല്കി.
മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും രാജസ്ഥാന് ജൈസ്വാളിനെ രണ്ടാം ഓവറില്‍ നഷ്ടമായി 9 പന്തില്‍ 19 റണ്‍സാണ് താരം നേടിയത്. സഞ്ജു സാംസണ് അടുത്തതായി പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 47 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. ജോസ് ബട്!ലറും റിയാന്‍ പരാഗും അതിവേഗം തന്നെ ബാറ്റ് വീശിയപ്പോള്‍ പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന് 76/2 എന്ന നിലയിലായിരുന്നു. വൈഭവ് അറോറ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 23 റണ്‍സാണ് പിറന്നത്. ഓവറില്‍ നിന്ന് ബട്!ലര്‍ ഒരു സിക്സും പരാഗ് ഒരു സിക്സും രണ്ട് ബൗണ്ടറിയുമാണ് നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷം നരൈനെ ബൗളിംഗിലെത്തിയപ്പോള്‍ ഓവറില്‍ നിന്ന് വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ രാജസ്ഥാന് താരങ്ങള്‍ക്കായില്ല. ഹര്‍ഷിത് റാണയ്ക്കെതിരെ ഒരു സിക്സും ഒരു ഫോറും നേടിയ റിയാന്‍ പരാഗ് എന്നാല്‍ അതേ ഓവറില്‍ തന്നെ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി.
തുടര്‍ന്നെത്തിയ ധ്രുവ് ജുറേല്‍ (2), രവിചന്ദ്രന്‍ അശ്വിന് (8), ഷിംറോണ്‍ ഹെറ്റ്മെയര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ 121 റണ്‍സിന് ആറ് വിക്കറ്റെന്ന നിലയിലായി രാജസ്ഥാന്. എന്നാല്‍ റോവ്മാന്‍ പവലിന്റെ (13 പന്തില്‍ 26) ഇന്നിംങ്സ് രാജസ്ഥാന് വീണ്ടും പ്രതീക്ഷ നല്കി. ബട്ലര്ക്കൊപ്പം 57 റണ്‍സ് ചേര്‍ത്ത് പവല്‍ മടങ്ങി. പിന്നാലെ ട്രെന്റ് ബൗള്‍ട്ട് റണ്‍സൊന്നുമെടുക്കാതെ പുറത്തായെങ്കിലും ആവേശ് ഖാനെ (0) ഒരറ്റത്ത് നിര്‍ത്തി ബട്ലര് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: