കോട്ടയം: അറിയപ്പെടുന്ന വനിതയെ ശശിയെന്ന് പേരുള്ള വ്യക്തി, നിരവധിതവണ ലൈംഗികമായി പീഡിപ്പിച്ചെന്നുള്ളതും ഈ വ്യക്തി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുള്ളതുമായ വാര്‍ത്ത ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ഡോ. ജെ. പ്രമീളാദേവി. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ജയ് ആനന്ദ് രഹാത്രിയ ട്വീറ്റ് ചെയ്ത വാര്‍ത്തയെ സംബന്ധിച്ച് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളില്‍ ശശിയെന്ന് പേരുളള വ്യക്തി മത്സരിക്കുന്നുണ്ടോയെന്ന് അന്വേഷിച്ചപ്പോള്‍ ആ പേരില്‍ ഒരാള്‍ ഇല്ലെന്നുള്ളതാണ് അറിയാന്‍ സാധിച്ചത്. ഒരു സ്ത്രീയുടെ മാനം നഷ്ടപ്പെടുത്തുന്ന പെരുമാറ്റം നടത്തുന്ന വ്യക്തിക്ക് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടാന്‍ എന്തര്‍ഹതയാണുള്ളത്. അദ്ദേഹത്തിനടുത്ത് സഹപ്രവര്‍ത്തകരായ സ്ത്രീകളെങ്ങനെ സമീപിക്കും. തെരഞ്ഞെടുക്കപ്പെട്ടാല്‍ അതേ മണ്ഡലത്തിലുള്ള വനിതകള്‍ക്ക് ആവശ്യങ്ങള്‍ക്കായി ഇദ്ദേഹത്തെ എന്ത് ധൈര്യത്തില്‍ സമീപിക്കാന്‍ സാധിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സ്ത്രീകളെ പീഡിപ്പിക്കുന്ന വ്യക്തിയാണെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. ശശിയെന്ന പേരുകാരന് ഒരു മാന്യവനിതയെ അപമാനിച്ചെന്നും ഈ അപമാനങ്ങള്‍ തുടര്ക്കഥയായശേഷവും ഇര നിശബ്ദത പാലിക്കുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്വാധീനവും പണവും പ്രശസ്തിയും പദവിയും ഒക്കെകൊണ്ടാണ്. ഇര എക്കാലവും നിശബ്ദമായിക്കൊള്ളുമെന്നുള്ള വിശ്വാസത്തോടെയാണ് അയാള്‍ വീണ്ടും മത്സരിക്കുന്നത്. ആരാണ് ശശിയെന്ന പേരുകാരനെന്ന് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ ജയ് ആനന്ദ് രഹാത്രിയ തയ്യാറാകണം. പുറംലോകത്തിന് ഇതറിയാന്‍ താല്പര്യമുണ്ട്.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേതിലെങ്കിലും ഇത്തരത്തിലുള്ള സ്ത്രീ പീഡകനായ ഒരാള്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ വനിതാ പ്രവര്‍ത്തകരുടെ സുരക്ഷയെ ഓര്‍ത്ത് ഭയം തോന്നുകയാണ്. ഇരയ്ക്ക് നീതികിട്ടുന്നതിന് എന്താണ് താമസമെന്ന് വെളിപ്പെടുത്തണം. ഇരക്കൊപ്പമാണ് ബിജെപിയെന്നും ജെ. പ്രമീളാദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: